നടക്കുന്നത് പൊതുവെ ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നടത്തം പ്രധാനവുമാണ്. അധികമായാല്‍ അമൃതും വിഷം എന്ന് പറയുംപോലെ നടത്തവും അധികമായാല്‍ ശരീരത്തിന് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. പ്രത്യേകിച്ച് പ്രായമായവരില്‍.
ഒരു പ്രായം കഴിഞ്ഞാല്‍, പലരും വ്യായാമമായി ചെയ്യാന്‍ താല്‍പര്യപ്പെടുന്നത് നടത്തമാണ്. രാവിലെ, അല്ലെങ്കില്‍ വൈകീട്ട് നല്ലപോലെ കയ്യും വീശി നടക്കും. ചിലര്‍ ഒരു മണിക്കൂര്‍ നടക്കും. എന്നാല്‍, മറ്റു ചിലരാകട്ടെ, ദീര്‍ഘനേരം നടക്കുന്നവരും ഉണ്ട്. ഏറ്റവും കൂടുതല്‍ ദൂരം നടന്നാല്‍, ആരോഗ്യത്തിന് അത്രയും ഗുണങ്ങളാണ് ലഭിക്കുക എന്ന ചിന്തയാണ് പലരേയും ദീര്‍ഘദൂരം സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നത്. പതിവായി ഒരു നിശ്ചിത ദൂരം നടക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. പതിവായി നടക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്.
അതുപോലെ, ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. സ്ട്രെസ്സ് കുറയ്ക്കാന്‍ കുറച്ച് ദൂരം നടക്കുന്നത് വളരെ ഗുണകരമാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനും നടത്തം സഹായിക്കുന്നു. എന്നാല്‍, ദീര്‍ഘദൂരം നടക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രത്യേകിച്ച്, എല്ലുതേയ്മാനം പോലെയുള്ള അസുഖങ്ങള്‍ ഉള്ളവര്‍ ദീര്‍ഘദൂരം നടക്കുന്നത് തേയ്മാനം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
അതുപോലെ, എല്ലു തേയ്മാനം ഇല്ലാത്തവരില്‍, ഭാവിയില്‍ എല്ലുതേയ്മാനം വരുന്നതിനും അമിതമായിട്ടുള്ള നടത്തം കാരണമാകുന്നുണ്ട്. പ്രായമാകുമ്പോള്‍ പേശികളുടെ ആരോഗ്യം നശിക്കും. പേശികള്‍ക്ക് ബലം വെയ്ക്കണമെങ്കില്‍ വെയ്റ്റ് ട്രെയ്നിംഗ് അനിവാര്യമാണ്. ഇതിന് നടത്തം ഉചിതമല്ല. അമിതമായി നടക്കുന്നത് പേശികളുടെ ആരോഗ്യം നശിക്കുന്നതിന് കാരണാകുന്നു. ഇത് എല്ലുകളുടെ ആരോഗ്യവും നശിപ്പിക്കുന്നു. അതിനാല്‍, നല്ല ആരോഗ്യമുള്ള ശരീരമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍, തീര്‍ച്ചയായും നടത്തം പോലെയുള്ള കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ മാത്രം ചെയ്യുന്നതിന് പകരം, മസില്‍ സ്ട്രെംഗ്ത്തന്‍ ചെയ്യുന്ന വര്‍ക്കൗട്ടുകളും ചെയ്യാന്‍ ശ്രദ്ധിക്കുക.
പതിവായി നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, മറ്റു വ്യായാമങ്ങളുടെ കൂടെ ഒരു 15 മിനിറ്റ് നടക്കാവുന്നതാണ്. ഇത് ശരീരം വാം അപ്പ് ചെയ്യാന്‍ സഹായിക്കും. നിങ്ങളുടെ പ്രായം 18-നും 30-നും ഇടയിലാണെങ്കില്‍ പരമാവധി 30 മിനിറ്റ് വരെ നടക്കാവുന്നതാണ്. അതുപോലെ, പ്രായം കൂടുന്നതിനനുസരിച്ച് നടക്കുന്ന സമയത്തിന്റെ അളവും കുറയ്ക്കുക. പകരം മറ്റു വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കണ്ട്, ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം എത്ര ദൂരം, എത്ര നേരം നടക്കണം എന്ന് നിശ്ചയിക്കുക.