Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

പതിനഞ്ചാം വയസ്സില്‍ തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നു…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 21, 2024, 05:53 pm IST
The relationship that started at the age of fifteen still continues...

The relationship that started at the age of fifteen still continues...

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എ.ആര്‍.റഹ്മാന്‍ സൈറ ഭാനു വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ട്രൂപ്പില്‍ നിന്ന് മറ്റൊരു വേര്‍പിരിയല്‍ വാര്‍ത്ത കൂടി പുറത്തുവന്നിരുന്നു. എആര്‍ റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും ഭര്‍ത്താവ് മാര്‍ക്ക് ഹാര്‍ട്ട്സുച്ചുമാണ് പിരിയുന്നത്. എന്നാല്‍ ഈ സംഭവം പുറത്തുവന്നതോടെ ആരാണ് മോഹിനി ഡേ എന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

കൊല്‍ക്കത്തയില്‍ നിന്നുള്ള ബാസ് പ്ലെയറാണ് മോഹിനി ഡേ. 29കാരിയായ മോഹിനി എആര്‍ റഹ്മാനൊപ്പം ലോകമെമ്പാടും 40ലേറെ ഷോകളില്‍ ഭാഗമായിട്ടുണ്ട്. ഫ്രീ സ്പിരിറ്റ് എന്ന പേരില്‍ 2023ല്‍ അവര്‍ ആല്‍ബം പുറത്തിറക്കി ശ്രദ്ധ നേടിയിരുന്നു. 2010 മുതല്‍ മോഹിനി സംഗീത രംഗത്ത് സജീവമാണ്. ബംഗ്ലാദേശി ടെലിവിഷന്‍ ഷോയായ വിന്‍ഡ് ഓഫ് ചേഞ്ചിലെ പ്രകടനത്തിലൂടെയാണ് അവര്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.

1996 ജൂലൈയില്‍ മുംബൈയിലാണ് മോഹിനി ജനിച്ചത്. മൂന്നാം വയസ്സിലാണ് മോഹിനിക്ക് സംഗീത്തോടുള്ള ഇഷ്ടം പിതാവ് മനസ്സിലാക്കുന്നത്. അന്ന് മുതല്‍ മോഹിനിയുടെ കഴിവിനെ പിതാവ് പ്രോത്സാഹിപ്പിച്ചു. 9ാം വയസ്സില്‍ ആദ്യ ബേസ് ഗിറ്റാര്‍ മകളുടെ കയ്യിലേക്ക് അദ്ദേഹം സമ്മാനിച്ചു. ഗിറ്റാര്‍ തന്ത്രികളുടെ താളത്തില്‍ അവള്‍ കൗമാരത്തിലേക്കും യൗവനത്തിലേക്കും കുതിച്ചു. 28 വയസ്സിനുള്ളില്‍ എത്തിപ്പിടിക്കാന്‍ പറ്റുന്നതിലുമേറെ ഉയരങ്ങള്‍ മോഹിനി കീഴടക്കി. ലോകപ്രശസ്ത വേദികളില്‍ ഗിറ്റാര്‍ തന്ത്രികള്‍ മീട്ടി അവളെത്തുമ്പോഴൊക്കെ ആവേശത്താല്‍ ആയിരങ്ങള്‍ കയ്യടിച്ചു.

കുട്ടിക്കാലത്ത് കൂടുതലും ഉപയോഗിച്ചത് ഗിറ്റാറായതുകൊണ്ടുതന്നെ ഗിറ്റാറുമായുള്ള ബന്ധത്തെക്കുറിച്ചു ചോദിച്ചാല്‍ അത് തന്റെ കളിപ്പാട്ടമാണെന്നു പറയും മോഹിനി. കുട്ടിയായിരുന്നപ്പോള്‍ പിതാവ് നിര്‍ബന്ധിച്ച് പ്രാക്ടീസ് ചെയ്യിക്കുമായിരുന്നു. മുതിര്‍ന്നപ്പോള്‍ അത് തന്റെ ഉത്തരവാദിത്തമാണെന്ന് മോഹിനി തിരിച്ചറിഞ്ഞു. പിന്നെ മുടങ്ങാതെ പരിശീലനം. മണിക്കൂറുകള്‍ നീണ്ട പരിശീലനത്തിലും ഒരിക്കല്‍ പോലും മടുപ്പ് തോന്നിയിട്ടില്ലെന്നും മോഹിനിക്ക്.

എ.ആര്‍.റഹ്മാനൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ച് മോഹിനി പലപ്പോഴായി അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ മനസ്സു തുറന്നിട്ടുണ്ട്. 15ാം വയസ്സിലാണ് മോഹിനി റഹ്മാന്റെ സംഗീതബാന്‍ഡില്‍ ചേരുന്നത്. അന്നു തുടങ്ങി ഇന്നുവരെ ബാന്‍ഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവം. മുംബൈയിലെ നിര്‍വാണ സ്റ്റുഡിയോയിലെ റെക്കോര്‍ഡിങ്ങിനിടെയാണ് മോഹിനി റഹ്മാനുമായി പരിചയത്തിലാകുന്നത്. എ.ആര്‍.റഹ്മാന്റെ പേരും പ്രശസ്തിയും സംബന്ധിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല അന്ന് മോഹിനിക്ക്. ഒരു സാധാരണ സംഗീതജ്ഞന്റെ കൂടെ പ്രവര്‍ത്തിച്ച അനുഭവം മാത്രമേ തോന്നിയുള്ളു. വീട്ടിലെത്തി വിശേഷങ്ങള്‍ പങ്കുവച്ചപ്പോള്‍ പിതാവ് സുജോയ് ഡേയാണ് റഹ്മാന്‍ എന്ന അദ്ഭുതപ്രതിഭയെക്കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ മോഹിനിക്കു വിവരിച്ചു കൊടുത്തത്. പിന്നീട് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച പല പാട്ടുകളെയും മോഹിനി പരിചയപ്പെട്ടു.

ഒരു ദിവസം റഹ്മാന്‍ അടുത്തുവിളിച്ച് തന്റെ ബാന്‍ഡിന്റെ ഭാഗമാകാമോയെന്ന് മോഹിനിയോടു ചോദിച്ചു. സമ്മതം പറഞ്ഞ മോഹിനി പിന്നീട് റഹ്മാന്റെ ട്രൂപ്പിലെ വിലപിടിപ്പുള്ള ഗിറ്റാറിസ്റ്റായി വളര്‍ന്നു. റഹ്മാന്റെ ഷോകളിലെല്ലാം സ്ഥിരം സാന്നിധ്യമാണ് മോഹിനി. കൂടാതെ, അദ്ദേഹം സംഗീതമൊരുക്കിയ സിനിമകളുടെ റെക്കോര്‍ഡിങ്ങുകളുടെയും ഭാഗമായി. റഹ്മാനൊപ്പം പ്രവര്‍ത്തിക്കാന്‍ വളരെ എളുപ്പമാണെന്നും പൊരുത്തക്കേടുകള്‍ തോന്നിയിട്ടില്ലെന്നും മോഹിനി പറയുന്നു. തങ്ങള്‍ക്ക് പരസ്പരം മനസ്സു വായിക്കാന്‍ എളുപ്പത്തില്‍ സാധിച്ചുവെന്നും ഒരു സംഗീതസംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന് എന്താണോ വേണ്ടത് അത് ഗിറ്റാര്‍ തന്ത്രികള്‍ മീട്ടി തനിക്കു കൊടുക്കാന്‍ സാധിക്കുമെന്ന് അതിയായ ആത്മവിശ്വാസമുണ്ട് മോഹിനിക്ക്. മോഹിനിയുടെ ജോലികള്‍ എല്ലായ്‌പ്പോഴും റഹ്മാനെ പ്രീതിപ്പെടുത്തി. ഇരുവരുടെയും സംഗീതശൈലികള്‍ തമ്മിലും വലിയ പൊരുത്തമുണ്ട്. തങ്ങള്‍ ഒരു കുടുംബം പോലെ പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണെന്ന് മുന്‍പ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മോഹിനി പറഞ്ഞിരുന്നു.

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

28 വയസ്സുകൊണ്ട് മോഹിനി നേടിയെടുത്തത് ചെറിയ കാര്യങ്ങളല്ല. ബാസിസ്റ്റ്, അറേഞ്ചര്‍, പ്രൊഡ്യൂസര്‍, വോക്കലിസ്റ്റ് തുടങ്ങി അവളുടെ സമാനതകളില്ലാത്ത പ്രതിഭ ആരാധകരെ അതിശയിപ്പിക്കുന്നു. വൈവിധ്യങ്ങള്‍ നിറഞ്ഞ കലാകാരി എന്നാണ് മോഹിനിയെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ വാഴ്ത്തുന്നത്. ഫോബ്‌സ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 30 വയസ്സില്‍ താഴെയുള്ള ഏറ്റവും ‘സക്‌സസ്ഫുള്‍ മ്യുസിഷന്‍’ എന്ന ഖ്യാതിയും മോഹിനി സ്വന്തമാക്കി. എ.ആര്‍.റഹ്മാനെക്കൂടാതെ വില്ലോ സ്മിത്ത്, സാക്കിര്‍ ഹുസൈന്‍, ഈ വര്‍ഷം അന്തരിച്ച ക്വിന്‍സി ജോണ്‍സ് തുടങ്ങി പല പ്രമുഖര്‍ക്കുമൊപ്പം മോഹിനി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മോഹിനി ഡേ സ്വതന്ത്രസംഗീത ആല്‍ബവും പുറത്തിറക്കിയിരുന്നു. അത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ മോഹിനിക്ക് നിരവധി ആരാധകരുമുണ്ട്. സംഗീതത്തിനു പുറമേ ഫാഷനിലും തിളങ്ങുന്ന മോഹിനിയുടെ ഗ്ലാമര്‍ ചിത്രങ്ങളും വിഡിയോയും ചുരുങ്ങിയ സമയത്തിനകം ആരാധകശ്രദ്ധ നേടുന്നതും പതിവ്. മുടിയിലും വസ്ത്രധാരണത്തിലും പുത്തന്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട് മോഹിനി ഡേ. വിവിധങ്ങളായ ഹെയര്‍ കളറുകളും പരീക്ഷിക്കുന്നു. ആഭരണങ്ങളുടെ തിരഞ്ഞെടുപ്പിലും വ്യത്യസ്തത പുലര്‍ത്തുന്നു. മിക്കവാറും ഹെവി മേക്കപ് ചെയ്ത്, ഷോര്‍ട് ഡ്രെസ്സിലാണ് മോഹിനി വേദിയിലെത്താറുള്ളത്. പങ്കുവയ്ക്കുന്ന ഓരോ ചിത്രത്തിലും മോഹിനി ഗിറ്റാറും ചേര്‍ത്തുപിടിച്ചിട്ടുണ്ടാകും, ശരീരത്തിലെ ഒരു അവയവം പോലെ. മോഹിനി ഡേ എത്രത്തേളം അര്‍പ്പണബോധമുള്ള കലാകാരിയാണെന്ന് ഓരോ പോസ്റ്റിലൂടെയും മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

സംഗീതജ്ഞന്‍ മാര്‍ക്ക് ഹാര്‍സച്ചുമായി ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മോഹിനി വിവാഹിതയായത്. ഇരുവരും ഒരുമിച്ച് വിവിധങ്ങളായ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ താനും മാര്‍ക്ക് ഹാര്‍സച്ചും തമ്മില്‍ വേര്‍പിരിഞ്ഞുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മോഹിനി. സമൂഹമാധ്യമങ്ങളിലൂടെ സംയുക്തമായാണ് ഇരുവരും തീരുമാനം അറിയിച്ചത്. പരസ്പരധാരണയോടെയാണ് ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നതെന്നും തങ്ങളുടെ തീരുമാനത്തെ പോസിറ്റീവായി കണ്ട് അംഗീകരിക്കണമെന്നും സ്വകാര്യത മാനിക്കണമെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജീവിതത്തില്‍ വ്യത്യസ്തമായ കാര്യങ്ങള്‍ വേണമെന്നുള്ളതുകൊണ്ടാണ് പിരിയുന്നതെന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും ആരാധകരെ അറിയിച്ചു. വിവാഹമോചിതരായെങ്കിലും പ്രോജക്ടുകള്‍ക്കായി മോഹിനിയും മാര്‍ക്കും ഇനിയും ഒരുമിക്കുമെന്നും അവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

 

Tags:

Latest News

ശബരിമല സ്വർണ്ണകൊള്ള: പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കും

സംസ്ഥാനത്ത് അതിശക്തമായ മഴ; റെഡ് അലേർട്ട്, നാളെ രണ്ട് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു | heavy rain holiday for 2 districts

തെറ്റുതിരുത്തൽ നടപടിയിലേക്ക് CPIM; പ്ലീനമില്ല, വിപുലീകൃത സംസ്ഥാന സമിതി വിളിക്കും

44 വനിതാ പോലീസ് കോൺസ്റ്റബിൾമാർ കർമ്മപഥത്തിലേയ്ക്ക്

ഷിഗില്ല രോഗവ്യാപനം തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം: പ്രതിപക്ഷ നേതാവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies