Sports

ഇന്ത്യന്‍ താരങ്ങളുടെ ബൗളിങ് ആക്ഷന്‍ സംശയത്തില്‍; വിലക്കിയേക്കും – ipl mega auction bowling actions scrutiny

ഐപിഎല്‍ മെഗാ താരലേലം ഞായറാഴ്ച നടക്കാനിരിക്കേ ഇന്ത്യന്‍ താരങ്ങളുടെ ബൗളിങ് ആക്ഷന്‍ സംശയത്തില്‍. ദീപക് ഹൂഡ, സൗരഭ് ദുബെ, കെ.സി കാരിയപ്പ എന്നിവരുടെ ബൗളിങ് ആക്ഷനാണ് ബിസിസിഐയുടെ സംശയനിഴലിലുള്ളത്. കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനായി കളിച്ച ദീപക് ഹൂഡയെയാണ് ബിസിസിഐ ഒടുവില്‍ സംശയാസ്പദമായ ബൗളിങ് ആക്ഷനുള്ള ബൗളര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ പന്തെറിയുന്നതില്‍ നിന്ന് വിലക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മനീഷ് പാണ്ഡെ, ശ്രീജിത്ത് കൃഷ്ണന്‍ എന്നിവരെ സമാന കാരണത്താല്‍ ബോര്‍ഡ് ബൗളിങ്ങില്‍ നിന്ന് വിലക്കിയിട്ടുണ്ട്. പട്ടികയില്‍ ഉള്ളവരുടെ ബൗളിങ് ആക്ഷന്‍ ബിസിസിഐ തുടര്‍ന്നും നിരീക്ഷിക്കും. നിയമവിരുദ്ധമാണെന്ന് തെളിഞ്ഞാല്‍ പിന്നീട് പന്തെറിയുന്നതില്‍ നിന്ന് വിലക്കും.

ഐപിഎല്‍ 2025 മെഗാ താരലേലം ഞായറാഴ്ച സൗദി അറേബ്യയിലെ ജിദ്ദയിലാണ് നടക്കുക. ഇതുവരെ 1574 കളിക്കാര്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 1165 പേര്‍ ഇന്ത്യക്കാരാണ്. 409 പേര്‍ വിദേശികളും.

STORY HIGHLIGHT: ipl mega auction bowling actions scrutiny