ഒരു ബന്ധം ഒട്ടും അംഗീകരിക്കാൻ പറ്റുന്നില്ലെങ്കിൽ ആ ബന്ധം വേർപ്പെടുത്തുന്നത് തന്നെയാണ് നല്ലത് ഇന്ന് വിവാഹമോചനം വളരെയധികം കൂടി വരുന്ന ഒരു സാഹചര്യമാണ് പരസ്പരം നല്ല രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കാതെ വരുമ്പോഴാണ് പലരും വിവാഹം മോചനം തിരഞ്ഞെടുക്കുന്നത് എന്നാൽ വിവാഹമോചനം ദമ്പതികൾക്ക് വലിയൊരു ആശ്വാസമാകുമ്പോൾ അത് അവരുടെ കുട്ടികളെ ബാധിക്കുന്നത് വളരെ മോശമായ രീതിയിലാണ് അച്ഛനുമമ്മയും വേർപ്പെടുമ്പോൾ കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണ്. വിവാഹമോചനം മക്കളെ ബാധിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം
മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിക്കുന്നത് മുതൽ കുട്ടികളിൽ സങ്കടം ഉടലെടുക്കും മാത്രമല്ല ഇങ്ങനെയുള്ള കുട്ടികളിൽ ആത്മവിശ്വാസക്കുറവ് ദേഷ്യം ആശയെ കുഴപ്പം തുടങ്ങിയവ സ്ഥിരമായി കണ്ടുതുടങ്ങും അവർ മറ്റുള്ളവരിൽ നിന്നും വളരെയധികം ഒതുങ്ങി ജീവിക്കാൻ തുടങ്ങും. അത്തരം കുട്ടികൾക്ക് ഒരു വലിയ വേദിയിൽ നിൽക്കാൻ തന്നെ വലിയ മടി ആയിരിക്കും കാരണം കുഞ്ഞുങ്ങളുടെ മാനസികാവസ്ഥയാണ് ഇത് ബാധിക്കുന്നത് ചെറിയ പ്രായത്തിൽ തന്നെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നത് കൊണ്ട് അത് അവരുടെ പഠനത്തെ വളരെ പ്രതികൂലമായ രീതിയിൽ തന്നെ ബാധിക്കും
അച്ഛനും അമ്മയും തമ്മിലുള്ള വിവാഹമോചനത്തിനുശേഷം രണ്ടുപേരുടെയും ലാളനം ലഭിക്കാതെ വരുന്നതോടെ അച്ഛന്റെ ഒപ്പം ആണോ അമ്മയുടെ ഒപ്പം ആണോ നിൽക്കേണ്ടത് എന്നുള്ള ഒരു ആശയക്കുഴപ്പം കുട്ടികളെ വേട്ടയാടും ഇത് കുട്ടികളുടെ ജീവിതത്തിൽ വളരെയധികം മാനസിക പ്രയാസങ്ങൾ ഉണ്ടാകും പല കുട്ടികളും അവരുടെ ജീവിതശൈലി തന്നെ പൂർണമായും മാറ്റി തുടങ്ങുന്നതായി കാണാൻ സാധിക്കും മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾക്കും വേർപിരിയലിനും സാക്ഷികൾ ആകുന്ന കുട്ടികളിൽ ദേഷ്യം വളരെ കൂടുതലാണ് എന്ന് വിദഗ്ധർ പറയുന്നു ഇത്തരം കുട്ടികൾക്ക് മറ്റുള്ളവരോട് സഹാനുഭൂതിയോ സ്നേഹമോ തോന്നുന്നില്ല എല്ലാവരോടും കുട്ടികൾക്ക് ദേഷ്യമാണ് തോന്നുന്നത് മാതാപിതാക്കളുടെ ഡിവോഴ്സും പ്രശ്നങ്ങളും കുട്ടികളിൽ ഉണ്ടാക്കുന്ന സമ്മർദ്ദം അവരുടെ മാനസിക ആരോഗ്യത്തെ 90% ത്തോളം ബാധിക്കും എന്നാണ് വിദഗ്ധർ കണ്ടുപിടിക്കുന്നത്