ചേരുവകൾ
ചോറ് – 2
ഗോതമ്പ് പൊടി – ഒന്നര ഗ്ലാസ്
റവ – കാൽ ഗ്ലാസ്സ്
ചെറിയ ജീരകം – അര ടീസ്പൂൺ
വലിയ ജീരകം – അര ടീസ്പൂൺ
തേങ്ങ
ഒരു പാത്രത്തിലേക്ക് ചോറ് ഇടുക. ഇതിലേക്ക് ഗോതമ്പ്പൊടി ചേർക്കുക. റവ ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി പൊടിച്ചെടുക്കുക. കുഴച്ച് എടുക്കുക. വട്ടത്തിൽ ഉരുട്ടിയെടുക്കുക. വെളിച്ചെണ്ണ പുരട്ടുക. പരത്തുക. ചട്ടി ചൂടാക്കുക. അതിലേക്ക് എണ്ണ ഒഴിക്കുക. ചൂടാവുമ്പോൾ പരത്തിയ പൂരി ഇടുക. മൊരിഞ്ഞ് വരണം. ഇനി പൂരിയ്ക്ക് ഒപ്പം കഴിക്കാൻ സ്വാദിഷ്ടമായ കറി ഉണ്ടാക്കാം. ഒരു പാൻ അടുപ്പിൽ വെക്കുക. ചെറിയ ജീരകം, വലിയ ജീരകം, ഏലയ്ക്ക, പട്ട, കുരുമുളക് ഇവ നന്നായി വഴറ്റുക.
പിന്നീട് മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, തേങ്ങ ചേർക്കുക. മിക്സ് ചെയ്യുക കുക്കറിൽ ചെറിയ ജീരകം വലിയ ജീരകം ഇട്ട് പൊട്ടിക്കുക. സവാള, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി ഇവ ചേർത്ത് മിക്സ് ചെയ്യുക. നേരത്തേ ചൂടാക്കിയ തേങ്ങ മിക്സിയിൽ വെള്ളം ഒഴിച്ച് അരച്ചെടുക്കുക. കുക്കറിൽ ഗ്രീൻപീസ് വേവിക്കുക. അരച്ച തേങ്ങ കുക്കറിൽ ഇടുക. കുക്കർ അടച്ച് വെച്ച് വേവിക്കുക. മല്ലിയില ചേർക്കുക. നല്ല ടേസ്റ്റിയായ പൂരിയും പട്ടാണി കറിയും റെഡി!!