ബിഗ് ബോസ് മലയാളം സീസൺ 6-ൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ് അർജുനും ശ്രീതുവും. ബിഗ് ബോസ് കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും ഇതിനു മാറ്റമില്ല. ബിഗ് ബോസ് ഷോയില്‍ വച്ചുള്ള ഇരുവരും തമ്മിലുള്ള അടുപ്പം വലിയ രീതിയിൽ ചർച്ചയായിരുന്നു. ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷവും അര്‍ജുനും ശ്രീതുവും ഒരുമിച്ച് പല ആഡ് ഷൂട്ടുകളും. വെഡ്ഡിങ് ഫോട്ടോഗ്രാഫേഴ്സിന് വേണ്ടി നടത്തിയ, ക്രിസ്ത്യന്‍ വെഡ്ഡിങ് ഫോട്ടോഷൂട്ടുകളുമെല്ലാം ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. ഇരുവരും റിയല്‍ ലൈഫില്‍ ഒന്നിച്ചു കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും.
എന്നാൽ ഇപ്പോൾ അര്‍ജുന്റെയും ശ്രീതുവിന്റെയും വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ശ്രീതുവിനെ റൊമാന്റിക് ആയി നോക്കുന്ന അര്‍ജുനെയും നാണിച്ച് ചിരിക്കുന്ന ശ്രീതുവിനെയും ചിത്രത്തില്‍ കാണാം. പിന്നില്‍ പ്രേക്ഷകര്‍ക്ക് പരിചിതരായ ശരണ്യ ആനന്ദും, രതീഷും, സിജോയും വന്നതോടെ, ഇത് വിവാഹം തന്നെയാണെന്ന് പ്രേക്ഷകർ ഉറപ്പിച്ചു.
View this post on Instagram
എന്നാൽ ഇത് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് അർജുനും ശ്രീതുവും ഒന്നിക്കുന്ന ‘പ്രിയതമ’ എന്ന മ്യൂസിക് ആല്‍ബത്തിന്റെ ടൈറ്റില്‍ ടീസര്‍ ആണ്. കല്യാണം കഴിക്കാനായി തയാറെടുത്തിരിക്കുന്ന അർജുനെയും ശ്രീതുവിനെയുമാണ് ഇതിൽ കാണാൻ കഴിയുക. സ്കൈകോഡ് മ്യൂസിക്കിന്റെ ബാനറില്‍ ശരണ്യ ആനന്ദ് നിർമിക്കുന്ന ആദ്യത്തെ മ്യൂസിക് ആല്‍ബം എന്ന പ്രത്യേകതയും പ്രിയതമയ്ക്കുണ്ട്. വിനു വിജയ് സംവിധാനം ചെയ്യുന്ന മ്യൂസിക് ആല്‍ബത്തിന് വേണ്ടി വിനീത് ശ്രീനിവാസനാണ് ഗാനം ആലപിക്കുന്നത്. ആല്‍ബത്തിന്റെ ആദ്യ സോംഗ് ഷൂട്ടിങ് കഴിഞ്ഞ സന്തോഷം ശരണ്യ ആനന്ദ് നേരത്തെ പങ്കുവച്ചിരുന്നു. എന്തായാലും ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പ് മുഴുവൻ ഈ ആൽബത്തിന് വേണ്ടിയാണ്.
STORY HIGHLIGHT: arjuns and sreethu marriage