കാശ്മീരിന്റെ ഏറ്റവും സുന്ദരമായ കാലാവസ്ഥ ശിശിരം ആണ്. ഒക്ടോബർ മുതൽ നവംബർ അവസാനം വരെയുള്ള ചെറിയൊരു സീസണാണിത്. കാശ്മീരികൾ ഹറൂദ് അഥവാ
സീസൺ ഓഫ് ചേഞ്ച് എന്ന് വിളിക്കുന്ന ഈ സമയത്താണ് കശ്മീരിലെ പല സുന്ദരകാഴ്ചകളും അനുഭൂതികളും അതിന്റെ പൂർണ്ണതയിലെത്തുന്നത്. മരങ്ങളിലും അതിന്റെ ഇലകളിലും വിരിയുന്ന വർണ്ണ വിസ്മയങ്ങളുമാണ് അതിൽ പ്രധാനം.
കഷ്മീരിൽ മാത്രം കൃഷിചെയ്യുന്ന സാഫ്രൺ അഥവാ കുങ്കുമപ്പൂവ് വിളവെടുക്കുന്നതും ഈ സമയത്താണ്. പുൽവാമ ജില്ലയിലെ ഒരു ഗ്രാമമാണ് പാംപോർ. കുങ്കുമപ്പൂ ഏറ്റവും കൂടുതൽ വിളവെടുക്കുന്നൊരു കാർഷിക ഗ്രാമം.ചാണകപ്പച്ച നിറത്തിലുള്ള പരുക്കൻ ബസ്സുകളാണ് അധികവും. ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കുള്ള ദേശീയപാതയുടെ ഇരുവശവവും
കണ്ണെത്താദൂരത്തോളം കുങ്കുമപ്പൂ പാടങ്ങൾ കാണാം.
കടുംനീലനിറത്തിൽ വരിവരിയായി
പരന്നുകിടക്കുന്ന പരവതാനികൾ പോലെ അവയങ്ങനെ വിശാലമായി കിടക്കുന്നു. ലോകത്തെ ഏറ്റവും മികച്ച കുങ്കുമപ്പൂ കൃഷി ചെയ്യുന്ന ഗ്രാമങ്ങളിലെ കാഴ്ചകളാണിത്.
കഷ്മീർ താഴ്‌വരയിൽ ആപ്പിൾ വിളവെടുക്കുന്ന സീസൺ കൂടിയാണ് ഈ സമയം. ഓഗസ്റ്റ് സെപ്തംബറിൽ തുടങ്ങി നവംബറിൽ വരെ പല ഗ്രാമങ്ങളിലും ആപ്പിൾ തോട്ടങ്ങളിലും വിളഞ്ഞു പാകമായി നിൽക്കുന്ന ആപ്പിൾ മരങ്ങൾ കാണാം. ഫ്രൂട്ട്സ് മാർക്കറ്റിൽ പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും നിറത്തിൽ പല വലിപ്പത്തിലും ആകൃതിയിലും അടുക്കായി വെച്ചിരിക്കുന്ന ആപ്പിളുകൾ കാണാം. ശ്രീനഗറിൽ കൂടുതലും ചിനാർ മരങ്ങളാണ്.. വൈകുന്നേരം അഞ്ചരയോടെ സൂര്യൻ അസ്തമിക്കുകയും ചെയ്യും. ശ്രീനഗറിലെ ഏറ്റവും വലിയ ആകർഷണമായ ദാൽ തടാകമാണ്.
മറ്റൊരു ടൂറിസ്റ്റ് ടെസ്റ്റിനേഷൻ ഹസ്രത്ത് ബാൽ മസ്ജിദ് ആണ്. വെള്ള മാർബിളിൽ നിർമിച്ച മിനാരവും വലിയ താഴികക്കുടവും ഇവിടെനിന്നും നോക്കിയാൽ കാണാം. തണുപ്പ് കൂടുമ്പോൾ ദാൽ തടാകത്തിലെ ജലം തണുത്തുറഞ്ഞു തുടങ്ങും.അക്ബർ ചക്രവർത്തിയുടെ കാലത്ത് ഇറാനിൽ നിന്നും കൊണ്ട് വന്ന് നട്ടതാണെന്ന് പറയപ്പെടുന്നു ചിനാർ മരങ്ങൾ.
അക്കാലത്ത് 1200 മരങ്ങളാൽ സമ്പന്നമായിരുന്ന ക്യാംപസിൽ ഇപ്പോൾ എഴുനൂറു ചിനാർ മരങ്ങളാണുള്ളത്.അതുകൊണ്ട് തന്നെ ക്യാംപസിലെ ഈ ഭാഗത്തെ നസീം ബാഗ് അഥവാ മുഗൾ ഉദ്യാനം എന്ന പേരിലാണ് അറിയപ്പെടുന്നത്.