ഭര്‍ത്താവ് വീട് പണിയാന്‍ എടുത്ത ലോണ്‍ തിരിച്ചടയ്ക്കാനാകാതെ ജപ്തിഭീഷണിയില്‍ അമ്മയും ഭിന്നശേഷിക്കാരനായ മകനും. മകനെയുംകൂട്ടി എങ്ങോട്ടു പോകണമെന്നറിയാത്ത അവസ്ഥയിലാണ് ഈ അമ്മ. ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്ന ചിന്തയില്‍ ഈ അമ്മ നീറുകയാണ്. എല്ലാം ദൈവത്തിന്റെ കൈയ്യിലാണ് എന്നാണ് അമ്മ പറയുന്നത്.
മുളങ്കുന്നത്തുകാവ് ഗ്രാമപ്പഞ്ചായത്തിലെ 10-ാം വാര്‍ഡിലെ അരങ്ങഴിക്കുളം അമ്പഴപ്പുള്ളി ലക്ഷ്മിയാണ് ജപ്തിഭീഷണിയില്‍ ഭയന്നുകഴിയുന്നത്. ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ തിരൂര്‍ സഹകരണ ബാങ്കില്‍നിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്തിരുന്നു. അത് പലിശയടക്കം 13 ലക്ഷം രൂപയായി.
കുടിശ്ശികയടയ്ക്കണമെന്നാവശ്യപ്പെട്ടും ജപ്തിയുമായി മുന്നോട്ടു പോകുമെന്നറിയിച്ചും ബാങ്ക് നോട്ടീസ് നല്‍കി. 2015-ല്‍ വായ്പയെടുത്ത് വീട് ഭാഗികമായി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, 2016-ല്‍ ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ രോഗ ബാധിതനായി മരിച്ചു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായും ലക്ഷങ്ങള്‍ വേണ്ടിവന്നു. ലക്ഷങ്ങള്‍ മുടക്കിയിട്ടും ഞങ്ങള്‍ക്ക് അദ്ദേഹത്തെ തിരിച്ചുകിട്ടിയില്ലായെന്ന് ലക്ഷ്മിയമ്മ സങ്കടപ്പെടുന്നു. ഭിന്നശേഷിക്കാരനായ ഏകമകന്‍ സൂരജ് പോപ്പ് പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
മകനെ പരിചരിക്കേണ്ടിവന്നതിനാല്‍ ലക്ഷ്മിക്ക് ജോലിക്ക് പോകാനുമായിരുന്നില്ല. ഇപ്പോള്‍ മകനെ സ്‌കൂളിലയച്ച് അടുത്തുള്ള വീടുകളില്‍ ജോലിക്കുപോയാണ് ജീവിതം മുന്നോട്ടു പോകുന്നത്. മൂവായിരം രൂപയോളം ചെലവ് വരുന്നുണ്ട് മകന്റെ ഒരു മാസത്തെ മരുന്നിന്. അത്രയും രൂപതന്നെ വേണം എനിക്കും മരുന്നിന് മാത്രം.
മരുന്നുകളുടെ ചെലവും വീട്ടിലെ ചെലവും തന്നെ ബുദ്ധിമുട്ടുമ്പോള്‍ എങ്ങനെയാണ് ബാങ്ക് ലോണ്‍ അടയ്ക്കാന്‍ സാധിക്കുകയെന്നാണ് ലക്ഷ്മിയമ്മ ചോദിക്കുന്നത്. ലക്ഷ്മിയമ്മ ഇപ്പോള്‍ സുമനസ്സുകളുടെ സഹായം തേടുകയാണ്. ലക്ഷ്മിയമ്മയുടെ ബാങ്ക് വിവരങ്ങള്‍ ഇവിടെ കൊടുക്കുകയാണ്. നല്ല മനസ്സുള്ളവര്‍ എത്രയും വേഗം ഈ കുടുംബത്തെ സഹായിക്കുമെന്ന് കരുതുന്നു.
NAME: MRS.LAKSHMI.K.K
ACNO. 0185053000009874
IFSC- SIBL0000185
MICR680059018
GPAY-NO- 9633753789
GPAYID-IK7215095@0KSBI