കാലം മാറുന്നതിന് അനുസരിച്ച് വിവാഹസങ്കൽപങ്ങളും രീതികളും മാറാറുണ്ട്. ഗ്രൂപ്പ് മാരേജ് , ഫ്രണ്ട്ഷിപ്പ് മാരേജ് എന്നീ രീതികൾക്കുപുറമെ ഒന്നാണ് ലാവണ്ടർ മാരേജ്. നമുക്കിടയിൽ കാലങ്ങളായി ഉണ്ടായിട്ടും അധികം പരിചിതമല്ലാത്ത പേരാണ് ലാവണ്ടർ മാരേജ്. വീട്ടുകാരെ ബോധിപ്പിക്കുകയല്ലാതെ, മറ്റൊരു ബന്ധവുമില്ല എന്ന ധാരണയോടെ വിവാഹം ചെയ്യുന്നതാണ് ഈ രീതി. സ്വവർഗ അനുരാഗികൾക്കപ്പുറം, പൊതുമണ്ഡലത്തിൽ ഉള്ളവർ നാട്ടുകാരെ കാണിക്കാൻ ഒരു വിവാഹം നടത്തുകയും മറ്റൊരു പങ്കാളിക്കൊപ്പം ജീവിക്കുകയും ചെയ്യാറുണ്ട്. ഇതിനെ ചതി എന്ന് വിളിക്കാൻ കഴിയില്ല മറിച്ച് മൂന്നുപേർക്കും ഇടയിലെ കൃത്യമായ ധാരണയിലൂടെയാണ് ബന്ധം മുന്നോട്ടു പോവുക. ലാണ്ടർ മാരേജ് എന്ന പ്രയോഗം 1895 ൽ ബ്രിട്ടീഷ് മാധ്യമങ്ങളിലാണ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 2022 ൽ പുറത്തിറങ്ങിയ ബദായി ദോ എന്ന ഹിന്ദി സിനിമയും ഈ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. സാമൂഹ്യ തിന്മ ആയ ഹോമോസെക്ഷ്വാലിറ്റിയുടെ പ്രതീകമാണ് ലാവണ്ടർ നിറം.
1890 കാലഘട്ടത്തിൽ ഹോളിവുഡിൽ എത്തുന്ന നടി നടന്മാർക്ക് മുന്നിൽ മോറാലിറ്റി ക്ലോസ് എന്ന കരാർ നിർമ്മാണ കമ്പനികൾ വെക്കുമായിരുന്നു. കമ്പനിക്ക് കളങ്കം ഉണ്ടാക്കുന്ന രീതിയിൽ സമൂഹം തിന്മയായി കാണുന്ന സദാചാര വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടാൻ പാടില്ല എന്നതാണ് കരാർ. ഇതോടെയാണ് ഹോളിവുഡിൽ ലാവണ്ടർ മാരേജ് പ്രചാരത്തിൽ എത്തിയത്. തൻറെ സ്വവർഗ പങ്കാളിയെ മറച്ചുവെച്ച് എംജിഎം സ്റ്റുഡിയോയുടെ നിർദേശപ്രകാരം ഒരു യുവതിയെ വിവാഹം ചെയ്ത നടൻ ചാൾസ് വില്യം ഹെയ്ൻസ് ഇതിന്റെ ഉദാഹരണമാണ്. ഈ കാലഘട്ടത്തിൽ നിരവധി നടീനടന്മാരെ ഹോളിവുഡ് ലാവണ്ടർ മാരേജിലേക്ക് തള്ളിവിട്ടിരുന്നു. 1969ൽ സ്വവർഗ്ഗ അവകാശങ്ങൾക്കായി സ്റ്റോൺവെൽ വിപ്ലവം ഉണ്ടാകുന്നതുവരെ ഇതിങ്ങൻെ നീണ്ടുപോയി. ചിന്താഗതിയിലെ മാറ്റങ്ങൾക്കിപ്പുറം അമേരിക്കയിൽ ലാവണ്ടർ മാരേജ് ഇല്ലാതായി. കേരളത്തിൽ ഇത്തരം ലാവണ്ടർ മാരേജുകൾ നടക്കുന്നുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഒരാളുടെ സ്വത്വത്തെ അംഗീകരിക്കാൻ പരുവപ്പെടാത്ത കുടുംബ ബന്ധങ്ങളാണ് ലാവണ്ടർ മാരേജിന് കാരണമാകുന്നത്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തി നോക്കുന്ന സമൂഹമാണ് ലാവണ്ടർ മാരേജിന് പലരെയും പ്രേരിപ്പിക്കുന്നത്.