തലേദിവസത്തെ ചോറ് പിറ്റേദിവസം ഉപയോഗിക്കുന്നഎന്നാൽ ചോറ് തിളപ്പിച്ച ചുറ്റുമ്പോൾ പോലും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് നമ്മൾ പിറ്റേ ദിവസത്തേക്ക് ചോറു മാറ്റിവയ്ക്കുകയാണെങ്കിൽ ബാക്കി വരുന്ന ചോറ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വ്യക്തമായി തന്നെ മനസ്സിലാക്കണം ഇല്ലെങ്കിൽ അത് നമുക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങളാണ് സമ്മാനിക്കുന്നത് അത്തരത്തിൽ മനസ്സിലാക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.
തലേദിവസത്തെ ചോറ് ചൂടാറിയതിനു ശേഷം മാത്രമേ വെള്ളമൊഴിച്ച് മാറ്റിവയ്ക്കാൻ പാടുള്ളൂ. ഒരിക്കലും ചൂടോടെ ചോറിൽ വെള്ളം ഒഴിക്കരുത് അങ്ങനെ വെള്ളം ഒഴിക്കുകയാണെങ്കിൽ ചില ബാക്ടീരിയകൾ ചോറിൽ ഉണ്ടാവുകയും അത് നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യും വെള്ളം ഒഴിച്ച് ചോറ് ഫ്രിഡ്ജിനകത്ത് തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. പുറത്ത് വയ്ക്കുകയാണെങ്കിൽ അതിനൊരു പുളിച്ച ഗന്ധം ഉണ്ടാകും.
തിളപ്പിച്ച് ഊറ്റുവാൻ വേണ്ടി തലേദിവസത്തെ ചോറ് എടുക്കുമ്പോൾ ഒഴിച്ചുവെച്ച വെള്ളം പൂർണ്ണമായും കഴുകിക്കളയണം അതിനുശേഷം ഒരുവട്ടം കൂടി കഴുകുകയാണെങ്കിൽ അത്രയും നല്ലത് ശേഷം വേണം ചോറ് തിളപ്പിക്കുവാൻ പുതിയ വെള്ളം ഒഴിച്ച് തന്നെ തിളപ്പിക്കാൻ ശ്രദ്ധിക്കണം നന്നായി തിളച്ച ശേഷം മാത്രമേ ചോറ് ഊറ്റിയെടുക്കാൻ പാടുള്ളൂ. ചെറിയ രീതിയിൽ തിള വന്നാൽ ഉടനെ ചോറ് ഊറ്റാൻ പാടില്ല ഊറ്റിയെടുക്കുന്ന സമയത്ത് ജലാംശം പൂർണ്ണമായും ചോറിൽ നിന്നും നീക്കം ചെയ്തിരിക്കണം. അതിനുവേണ്ടി വേണമെങ്കിൽ ഊറ്റിയതിനുശേഷം ചെറിയ തീയിൽ ചോർ ഒന്നുകൂടി ചൂടാക്കാവുന്നതാണ് ഒരു ദിവസത്തിൽ കൂടുതൽ ചോറ് തിളപ്പിച്ചൂറ്റി ഉപയോഗിക്കാൻ പാടില്ല അങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ഒട്ടും തന്നെ നല്ലതല്ല എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്