Investigation

പമ്പയില്‍ അരങ്ങേറിയത് ‘സ്‌പെഷ്യല്‍ ഐറ്റം’: വാട്‌സാപ്പ് ശബ്ദസന്ദേശം അനൗണ്‍സ്‌മെന്റാക്കിയത് സ്‌പെഷ്യല്‍ ഓഫീസറുടെ കുരുട്ടു ബുദ്ധി; ആ അനൗണ്‍സ്‌മെന്റ് ഇതാ.. (എക്‌സ്‌ക്ലീസീവ്)

കഴിഞ്ഞ ദിവസം പമ്പാ ബസ്റ്റാന്റില്‍ അയ്യപ്പന്‍മാര്‍ കേട്ട അപൂര്‍വ്വ അനൗണ്‍സ്‌മെന്റ് വിവാദത്തിന്റെ പേരില്‍ KSRTC കാസര്‍ഗോഡ് ഡിപ്പോയിലെ ഒരു ഡ്രൈവറെ സസ്‌പെന്റ് ചെയ്ത് ഉത്തരവിറങ്ങിയിരിക്കുകയാണ്. പത്തനംതിട്ട പമ്പയില്‍ ഉണ്ടായ സംഭവത്തിന് കാസര്‍ഗോഡുള്ള ആളെ എന്തിന് സസ്‌പെന്റ് ചെയ്തു എന്നത് വലിയ അതിശയമായി തോന്നാം. പക്ഷെ, പമ്പാ ബസ്റ്റാന്റില്‍ കേട്ട അനൗണ്‍സ്‌മെന്റ് പമ്പയിലെ ജീവനക്കാര്‍ ആരും ചെയ്തതല്ല. അത് പമ്പ സ്‌പെഷ്യല്‍ ഓഫീസറുടെ ഒരു സ്‌പെഷ്യല്‍ ഐറ്റമായിരുന്നു. KSRTC ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന ഒരു ശബ്ദ സന്ദേശത്തെ, (തികച്ചും സ്വകാര്യമായിരുന്ന ഒരു കാര്യത്തെ) ശബരിമലയില്‍ എത്തിയ അയ്യപ്പന്‍മാര്‍ക്കെല്ലാം കേള്‍ക്കാന്‍ പാകത്തിന് ബസ്റ്റാന്റിലെ അനൗണ്‍സ്‌മെന്റ് മൈക്കിലൂടെ കേള്‍പ്പിച്ചത് പമ്പ സ്‌പെഷ്യല്‍ ഓഫീസറാണ്.

അദ്ദേഹം ഇതു ചെയ്തത്, തന്നെ മോശമായി ചിത്രീകരിച്ച് സംസാരിക്കുന്ന വാട്‌സാപ്പ് സന്ദേശമായതു കൊണ്ടായിരുന്നു. ഈ സന്ദേശം ജീവനക്കാരുടെ ഗ്രൂപ്പില്‍ അയച്ചത് കാസര്‍ഗോഡ് ഡിപ്പോയിലെ ഒരു ഡ്രൈവറായിരുന്നു. അദ്ദേഹത്തെയാണ് സസ്‌പെന്റ് ചെയ്ത്രിക്കുന്നത്. KSRTCയിലെ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ജീവനക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ശക്തമായി അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്ന വ്യക്തിയുമാണ്. എന്നാല്‍, അദ്ദേഹം എസ്.ഒ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ശബ്ദ ശന്ദേശം അയച്ചിരിക്കുന്നത്. KSRTCയിലെ ചെറിയ വിഭാഗം(ആ വാട്‌സാപ് ഗ്രൂപ്പില്‍ മാത്രം) ജീവനക്കാര്‍ മാത്രം കേട്ട ശബ്ദ സന്ദേശത്തെ ശബരിമലയില്‍ എത്തിയ ഭക്തരെയാകെ കേള്‍പ്പിച്ച് നാണം കെടുത്തിയതിന് ഉത്തരവാദി സ്‌പെഷ്യല്‍ ഓഫീസറാണെന്ന് ഏത് പൊട്ടനും മനസ്സിലാകും.

വാട്‌സാപ്പ് ശബ്ദ സന്ദേശം അനൗണ്‍സ്‌മെന്റ് മൈക്കിലൂടെ പമ്പയെ കേള്‍പ്പിച്ച സ്‌പെഷ്യയല്‍ ഓഫീസര്‍ രാധാകൃഷ്ണന്‍

 

ഒരു സ്‌പെഷ്യല്‍ ഓഫീസര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഉത്തരവാദിത്വപ്പെട്ട കസേരയിലിരുന്നു കൊണ്ട് ചെയ്തത്. എസ്.ഒയ്ക്ക് KSRTC വിജിലന്‍സിന് പരാതി നല്‍കാമായിരുന്നു. എം.ഡി.ക്കോ, മന്ത്രിക്കോ നേരിട്ട് പരാതി നല്‍കാമായിരുന്നു. അതൊന്നും ചെയ്യാതെ തനിക്കു തോന്നിയ കുരുട്ടു ബുദ്ധിയില്‍ പമ്പ മുഴുവന്‍ കേള്‍ക്കുമാറ് KSRTCയിലെ തമ്മിലടിയും, മൂപ്പളിമ തര്‍ക്കവും പരസ്യപ്പെടുത്തിയത് വലിയ കാര്യമാണെന്ന് കരുതുക വയ്യ. ശറിക്കും തെറ്റ് ചെയ്തത് സ്‌പെഷ്യല്‍ ഓഫീസര്‍ തന്നെയാണ്. തെറ്റിനു ശിക്ഷ നല്‍കേണ്ടത് നിയമപരമായ വഴിയിലൂടെയാണ്. അല്ലാതെ കുറുക്കു വഴിയിലും KSRTCയെ പരസ്യമായി നാണം കെടുത്തുന്ന രീതിയിലുമല്ല.

വാട്‌സാപ്പില്‍ വിവാദ ശബ്ദ സന്ദേശമയച്ച വിവി ഹരിദാസിനെ സസ്‌പെന്റ് ചെയ്തുള്ള ഉത്തരവ്

എസ്.ഒയെ ഭീഷണിപ്പെടുത്തുന്ന വാട്‌സാപ്പ് ശബ്‌സന്ദേശം അയച്ചവ്യക്തി സഭ്യമായ ഭാഷയല്ല ഉപയോഗിച്ചിരിക്കുന്നതെന്നു തന്നെയാണ് അഭിപ്രായവും. മേലുദ്യോഗസ്ഥന്റെ തെറ്റിനെ തിരുത്തേണ്ടത്, ഒരു യൂണിയന്‍ ഭാരവാഹി കൂടിയായ സ്ഥിതിക്ക് എം.ഡി.യോടോ ബന്ധപ്പെട്ടവരോടോ പറയാമായിരുന്നു. മാത്രമല്ല, എന്തു തെറ്റാണോ എസ്.ഒ ചെയ്തുവെന്ന് പറയുന്നത്, അതിനെതിരേ ഒരു പരാതി പോലും KSRTCക്ക് കിട്ടിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് എസ്.ഒയിക്കെതിരേ ഈ രൂക്ഷമായ പ്രതികരണം നടത്തിയത്. തെറ്റു തന്നെയാണ്. ശിക്ഷ അര്‍ഹിക്കുകയും ചെയ്യുന്നു. പക്ഷെ, സ്‌പെഷ്യല്‍ ഓഫീസര്‍ ചെയ്തതാണ് അതിലും വലിയ തെറ്റ്. വലിയ ശിക്ഷ തന്നെ നല്‍കേണ്ട ഒന്ന്.

കാരണം, ഇതുപോലെ മേലുദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്ന വാട്്‌സാപ്പ് ശബ്ദ സന്ദേശങ്ങള്‍ ഓരോ ബസ്റ്റാന്റ് അധികാരികളും അതതു ബസ്റ്റാന്റുകളിലെ അനൗണ്‍സ്‌മെന്റ് മൈക്കുകളിലൂടെ പരസ്യപ്പെടുത്തിയാല്‍ എന്തായിരിക്കും സംഭവിക്കുക. വാട്‌സാപ്പ് സന്ദേശം അനൗണ്‍സ്‌മെന്റ് ചെയ്തവരെ സംരക്ഷിക്കുകയും, വാട്‌സാപ്പ് ശബ്ദ സന്ദേശം അയച്ചവരെ ശിക്ഷിക്കുകയും ചെയ്യുന്നത് തെറ്റായ സന്ദേശമായിരിക്കും നല്‍കുക. ജീവനക്കാരുടെ ക്യാന്റീന്‍ എസ്.ഒ പൂട്ടി ഇട്ടതിനെ തുടര്‍ന്നാണ് അനൗണ്‍സ്‌മെന്റ് വിവാദം ഉണ്ടാകുന്നത്. ക്യാന്റീന്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ ക്യാന്റീനിന്റെ വീഡിയോ വാട്‌സാപ്പില്‍ ഇട്ടു. ഇതു കണ്ടാണ് വെല്‍ഫെയര്‍ അസോസിയേഷന്‍ നേതാവ് എസ്.ഒയ്‌ക്കെതിരേ പൊട്ടിത്തെറിച്ചു കൊണ്ട് വാട്‌സാപ്പ് ശബ്ദ സന്ദേശം അയച്ചത്.

അല്ലാതെ കാസര്‍ഗോഡ് ജോലി ചെയ്യുന്ന ഒരാള്‍ക്ക് പമ്പയിലെ ക്യാന്റീന്‍ പൂട്ടിയിട്ടിരിക്കുന്നതു കൊണ്ട് എന്താ കുഴപ്പം. അദ്ദേഹം ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്നതു കൊണ്ടാണ് ജീവനക്കാരുടെ പ്രശ്‌നത്തില്‍ ഇടപെട്ടത്. എന്നാല്‍, വി.വി. ഹരിദാസ് എന്ന ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷനും പമ്പ എസ്.ഒയും വാടട്‌സാപ്പ് സന്ദേശം പരസ്യപ്പെടുത്തിയ ആളുമായ രാധാകൃഷ്ണന് പൂച്ചെണ്ടുമാണ് KSRTC നല്‍കിയത്. എന്താണ് സംവിച്ചതെന്നു പോലും അന്വേഷിക്കാതെയുള്ള നടപടിയാണ് എടുത്തിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. ഹരിദാസിന്റെ സസ്‌പെന്‍ഷന് വഴിവെച്ച KSRTCക്ക് കളങ്കം ചാര്‍ത്തിയ കുറ്റം രാധാകൃഷ്ണനുമുണ്ട്.

വാട്‌സാപ്പ് സന്ദേശത്തെ പരസ്യപ്പെടുത്തിയത് രാധാകൃഷ്ണനാണ്. അല്ലാതെ ആ വാട്‌സാപ്പ് സന്ദേശത്തിന്റെ പേരില്‍ kSRTCക്ക് പരാതി നല്‍കിയില്ല. വിഷയം വാര്‍ത്തയാതോടെയാണ് KSRTC വിജിലന്‍സ് അന്വേഷണം നടത്തിയതും നടപടി എടുത്തതും. എങ്കിലും എടുത്ത നടപടി ന്യാമല്ലെന്നു തന്നെയാണ് വിശ്വാസം. ഒരു വാട്‌സാപ്പ് ശബ്ദ സന്ദേശത്തിന്റെ പേരില്‍ KSRTCക്ക് കളങ്കം ചാര്‍ത്തിയെങ്കില്‍ KSRTCയിലെ അംഗീകൃത സംഘടനകളും അല്ലാത്ത സംഘഠനകളിലും പെടുന്ന നേതാക്കളുടെ എത്രയോ ശബ്ദസന്ദേശങ്ങളാണ് വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കറങ്ങി നടക്കുന്നത്. അതിനൊന്നും കേസുമില്ല സസ്‌പെന്‍ഷനുമില്ല. കാരണം, ആ ശബ്ദ സന്ദേശങ്ങളൊന്നും ആരും അനൗണ്‍സ്‌മെന്റ് മൈക്കിലൂടെ പ്ലേ ചെയ്യുന്നില്ല എന്നതു കൊണ്ട്.

എന്നാല്‍, പമ്പയില്‍ എസ്.ഒ ചെയ്തത് നേരെ മറിച്ചാണ്. വാട്‌സാപ്പ് ഗ്രൂപ്പില്‍ മാത്രം അറിയാന്‍ കഴിയുന്ന ഒരു കാര്യത്തെ പമ്പയിലാകെ കേള്‍പ്പിച്ചിരിക്കുന്നു. അപ്പോള്‍ എസ്.ഒയാണ് KSRTCയെ നാറ്റിച്ചതും, സല്‍പ്പേരിന് കളങ്കം വരുത്തിയതും. ശിക്ഷ നല്‍കുകയാണെങ്കില്‍ രണ്ടു പേര്‍ക്കും നല്കണമായിരുന്നു എന്നതാണ് അഭിപ്രായം. അല്ലാതെ തെറ്റിന് എതിര്‍ത്തതിന്റെ പേരില്‍, ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ മാത്രം നല്‍കിയതിന്റെ പേരില്‍ ഒരാളെ ശിക്ഷിക്കാനാവില്ല. ശബ്ദ സന്ദേശം പരസ്യപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം സ്‌പെഷ്യല്‍ ഓഫീസര്‍ക്കാണെങ്കില്‍ അദ്ദേഹത്തെയും സസ്‌പെന്റ് ചെയ്യുകയാണ് വേണ്ടത്. മറിച്ചുള്ള ശിക്ഷാ നടപടി ഏകപക്ഷീയവും നീതിയുക്തവുമല്ലാത്തതാണ്.

CONTENT HIGHLIGHTS; ‘Special Item’ Unveiled at Pampa: Special Officer’s Blind Intelligence Announced by WhatsApp Voice Message; Here’s the announcement.. (Exclusive)

Latest News