Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 29, 2024, 05:37 pm IST
Actress Dhanya Mary Varghese and her family's assets seized

Actress Dhanya Mary Varghese and her family's assets seized

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരത്ത് ഫ്‌ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി. പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പിനെതിരെ കേസെടുത്തത്. 2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന ഫല്‍റ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ഇവര്‍ അഡ്വാന്‍സ് തുക കൈപ്പറ്റിയിരുന്നു.

ഫ്‌ലാറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്ന പരാതിയില്‍ താരത്തിനും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബിനും ജോണിന്റെ സഹോദരന്‍ സാമുവലിനും എതിരെ നിയമനടപടികള്‍ തുടര്‍ന്നു വന്നിരുന്നു. 2016ല്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ മുട്ടട ജേക്കബ് സാംസണും കേസുമായി ബന്ധപ്പെട്ട് 2016ല്‍ അറസ്റ്റിലായിരുന്നു. 2011 മുതല്‍ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്‌ലാറ്റുകളും 20 വില്ലകളും രണ്ടു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 100 കോടി രൂപ തട്ടിച്ചെന്നും അമിത പലിശ നല്‍കാമെന്നു പറഞ്ഞു 30 കോടിയോളം രൂപ തട്ടിച്ചെന്നുമുള്ള പരാതിയിലാണ് കേസ്.

തട്ടിപ്പിനിരയായവര്‍ പൊലീസിനെ സമീപിച്ചതോടെ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിലെ ചില രഹസ്യകേന്ദ്രങ്ങളിലും ഒളിവില്‍ പോയ ഇവരെ നാഗര്‍കോവിലിലെ രഹസ്യകേന്ദ്രത്തില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഷാരോണ്‍ ഹില്‍സ്, ഓര്‍ക്കിഡ് വാലി, സാങ്ച്വറി, പേള്‍ക്രസ്റ്റ്, സെലേന്‍ അപ്പാര്‍ട്ട്‌മെന്റ്, നോവ കാസില്‍, മെരിലാന്‍ഡ്, ഗ്രീന്‍കോര്‍ട്ട് യാഡ്, എയ്ഞ്ചല്‍ വുഡ് എന്നീ പദ്ധതികളായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്.

ഫ്ളാറ്റ് തട്ടിപ്പ് കേസില്‍, ധന്യയും ജോണും അടക്കം നാല് പ്രമോട്ടര്‍മാര്‍ക്കെതിരെ കഴിഞ്ഞ ഒക്ടോബറില്‍, ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ജോണ്‍ ജേക്കബ്, ജേക്കബ് സാംസണ്‍, ധന്യ മേരി വര്‍ഗീസ്, സാമുവല്‍ ജേക്കബ് എന്നിവരാണ് പ്രൊമോട്ടര്‍മാര്‍. ഒരു അപ്പാര്‍ട്ട്മെന്റ് നല്‍കാത്തതിന് പരാതിക്കാരിയായ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കമ്മീഷന്റെ 2023 ഉത്തരവ് പാലിക്കുന്നതില്‍ പ്രതികള്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. നോട്ടീസ് നല്‍കിയിട്ടും പ്രതി പണം നല്‍കിയില്ല. ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍, ജുഡീഷ്യല്‍ അംഗം ഡി അജിത് കുമാര്‍, അംഗം രാധാകൃഷ്ണന്‍ കെ ആര്‍ എന്നിവരടങ്ങിയ കമ്മീഷന്‍ ബെഞ്ചാണ് വാറണ്ട് പുറപ്പെടുവിച്ചത്. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സിനെതിരായ 98 കേസുകളാണ് ഇതുവരെ കമ്മീഷന്‍ തീര്‍പ്പാക്കിയത്.

പരാതിക്കാരിയായ പത്തനംതിട്ട സ്വദേശി മിനി അലക്‌സ് വര്‍ഗീസ് സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സിന്റെ പ്രോജക്റ്റില്‍ 38 ലക്ഷം രൂപ നല്‍കിയിരുന്നു. പട്ടം ടികെഡി റോഡിലുള്ള 45 സെന്റ് സ്ഥലത്താണ് സാംസണ്‍ ആന്‍ഡ് സണ്‍സ്, നോവ കാസില്‍ അപ്പാര്‍ട്ട്മെന്റ് പ്രോജക്ട് എന്ന പേരിലുള്ള പദ്ധതി നിര്‍ദ്ദേശിച്ചത്. കരാര്‍ പ്രകാരം യുവതിക്ക് കെട്ടിടത്തിന്റെ നാലാം നിലയില്‍ 1700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര അപ്പാര്‍ട്ട്‌മെന്റ് നല്‍കാനായിരുന്നു തീരുമാനം. അപ്പാര്‍ട്ട്മെന്റ് സമുച്ചയം നിര്‍മ്മിച്ച ഭൂമിയില്‍ 1.15 സെന്റ് അവിഭക്ത പലിശയും വാഗ്ദാനം ചെയ്തു.

2014 ഡിസംബര്‍ 31നകം അപ്പാര്‍ട്ട്‌മെന്റ് കൈമാറുമെന്ന വാഗ്ദാനം പ്രതികള്‍ പാലിച്ചില്ല. മാത്രമല്ല, പരാതിക്കാരനെയോ മറ്റ് വാങ്ങുന്നവരെയോ അറിയിക്കാതെയാണ് പ്രതികള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ (കെഎഫ്‌സി) വസ്തു പണയം വച്ച്് വായ്പ നേടിയത്.

ReadAlso:

ഓപ്പറേഷന്‍ തൂഫാന് പിന്തുണ; മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും വിജയ്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി ആരോഗ്യമന്ത്രി

സംസ്ഥാന വ്യാപക പവർ കട്ടിന് സാധ്യത; എൽനിനോ പ്രതിഭാസം കാരണമുള്ള വൈദ്യുതി പ്രതിസന്ധി തുടരുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം: മുറിവ് തുന്നാനായി അനസ്തേഷ്യ അനിവാര്യമായിരുന്നു’; പൊലീസിന് മൊഴി നൽകി ഡോക്ടർ

നടി അന്‍സിബയുടെ പരാതി; ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം

അതേസമയം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതില്‍ തങ്ങളുടെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ കാലതാമസം ഉണ്ടായിട്ടില്ലെന്നാണ് പ്രതികളുടെ വാദം. തൊഴില്‍ പ്രശ്‌നങ്ങള്‍, ആഗോള മാന്ദ്യം മൂലം നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവ്, കെട്ടിട നിര്‍മാണ ചട്ടങ്ങളിലും മറ്റും വന്ന മാറ്റങ്ങള്‍ തുടങ്ങിയവ കാരണമാണ് കാലതാമസം ഉണ്ടായതെന്ന് അവര്‍ കമ്മീഷനു മുന്നില്‍ വാദിച്ചു. ലോറി തൊഴിലാളി സമരം, മണലിന്റെ വിലവര്‍ധ തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം, കല്ലിന്റെ ദൗര്‍ലഭ്യം തുടങ്ങിയവയാണ് മറ്റ് കാരണങ്ങളായി പറഞ്ഞിരിക്കുന്നത്.

എന്നാല്‍, കമ്മിഷന്‍ ഹര്‍ജിക്കാരന് അനുകൂലമായി വിധി പറയുകയായിരുന്നു. 2014 ഡിസംബര്‍ 31 മുതല്‍ വാങ്ങിയ തുകയായ 38 ലക്ഷം രൂപ 8 ശതമാനം വാര്‍ഷിക പലിശ സഹിതം തിരിച്ചടയ്ക്കാന്‍ പ്രോജക്ട് പ്രൊമോട്ടര്‍മാരോട് കമ്മീഷന്‍ നിര്‍ദേശിച്ചു. നഷ്ടപരിഹാരമായി 7 ലക്ഷം രൂപ നല്‍കാനും നിര്‍ദേശിച്ചു. അതേസമയം സമാനമായ സംഭവത്തില്‍ 2016 ല്‍ ഫ്ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അമ്പതിലേറെ പേരില്‍ നിന്ന് കോടികള്‍ തട്ടിയെന്ന കേസില്‍ ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ അറസ്റ്റിലായിരുന്നു. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് കഥ പുറംലോകത്ത് എത്തിയത്.

Tags: Kerala

Latest News

അഹമ്മദാബാദ് വിമാനാപകടം: കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് AAIB

എന്താണ് ‘സീഫെയറര്‍ ഫസ്റ്റ്’?: ഹോര്‍മൂസില്‍ ഇന്ത്യന്‍ നാവികര്‍ക്ക് സുരക്ഷയൊരുക്കുക ലക്ഷ്യം

ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ (AINSC-2026) കേരള എൻ.സി.സി. യ്ക്ക് മികച്ച നേട്ടം

​വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ നിലപാട് ദുരൂഹം; മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവിന്റെ കത്ത്

ജി. സുകുമാരന്‍ നായരും മുഖ്യമന്ത്രിയും തമ്മില്‍ പോരോ ?: നിലപാട് കടുപ്പിച്ച് എന്‍.എസ്.എസ് ?; ഇനി കാണാനില്ലെന്നും പ്രതികരണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies