ചെമ്മീൻ മാങ്ങയിട്ട് വെക്കുന്നതിന്റെ രുചി അതൊന്ന് വേറെതന്നെയാണ്. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു ചെമ്മീൻ മാങ്ങാ കറി റെസിപ്പി.
ആവശ്യമായ ചേരുവകൾ
- വെളിച്ചെണ്ണ – 1/ 4 കപ്പ്
- ഉലുവ – 1/ 2 ടി സ്പൂണ്
- കടുക് – 1/ 2 ടി സ്പൂണ്
- ഉണക്ക മുളക് – 2-3 എണ്ണം
- ഇഞ്ചി – 1 കഷണം നീളത്തിൽ അരിഞ്ഞത്
- വെളുത്തുള്ളി – 6-8 എണ്ണം അരിഞ്ഞത്
- കറിവേപ്പില – 3 തണ്ട്
- കൊച്ചുള്ളി – 15 എണ്ണം കീറിയത്
- പച്ചമുളക്- 5 എണ്ണം കീറിയത്
- മുളകുപൊടി – 2 ടി സ്പൂണ്
- മഞ്ഞൾ പൊടി – 1/ 2 ടി സ്പൂണ്
- മല്ലിപൊടി – 1 ടേബിൾ സ്പൂണ്
- ചെമ്മീൻ – 1/ 2 കിലോ
- മാങ്ങാ – 1 ചെറിയത് പൂളി കഷണങ്ങൾ ആക്കിയത് (അല്ലെങ്കിൽ 1/ 2 കപ്പ്)
- തേങ്ങാപാൽ – 1.5 കപ്പ് (2+3 പാൽ ) + 1/ 2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് മേലെ പറഞ്ഞിരിക്കുന്ന ക്രമത്തിൽ ഓരോന്നായി വഴറ്റിഎടുക്കുക. പൊടികൾ മൂത്തൽ മതി കരിയരുത്. ചെമ്മീൻ ഇട്ടു മാങ്ങയും ഇട്ടു തേങ്ങ പാൽ (2+3 പാൽ) ഒഴിച്ച് ഉപ്പു ചേർത്ത് തിളച്ചു വെന്തു പറ്റുമ്പോൾ 1) പാൽ ചേർത്ത് ഇളക്കി തിളക്കുമ്പോൾ വാങ്ങാം.