കോഴിക്കോട് : കേരളത്തിലെ പ്രധാന ഹോം ഫർണിഷിങ് ബ്രാൻഡ് ആയ സ്റ്റോറീസ് വാർഷിക ആഘോഷത്തിൽ കേരളത്തിലുടനീളമുള്ള സ്ത്രീകളെ അവരുടെ ഒഴിവുസമയങ്ങൾ വരുമാനമുണ്ടാക്കുന്ന ഹെർ സ്റ്റോറീസ് പദ്ധതി പ്രഖ്യാപിച്ചു. ഹോം അക്സറീസ് നിർമാണത്തിലൂടെ മികച്ച വരുമാനം നേടാൻ സ്ത്രീകളെ പര്യാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഹോം അക്സസറീസ് ചെയ്യാനുള്ള മെറ്റിരീയൽസ് സ്റ്റോറീസ് തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകൾക്ക് നല്കും. അതിനെ വിവിധ ഡിസെെനുകളിലുള്ള അക്സസറീസ് ആക്കാൻ ആവശ്യമായ സാന്കേതിക പരിജ്ഞാനവും നല്കും. ഇങ്ങനെ നിർമ്മിക്കുന്ന വസ്തുക്കൾ സ്റ്റോറീസിന്റെ വിവിധ ഷോറുമുകളിലൂടെ വിൽപ്പന നടത്തി, ആ തുക നിർമ്മാതാക്കളിലേക്കെത്തുന്നു ബൃഹത്ത് പദ്ധതിയാണ് ഹെർ സ്റ്റോറീസ്.
ഫർണിച്ചർ ബിസിനസിൽ പുതിയ വിപ്ലവം സൃഷ്ടിച്ച, സ്റ്റോറീസിന്റെ ആദ്യത്തെ സി എസ് ആർ പദ്ധതിയാണ് ഹെർ സ്റ്റോറീസ്.
ഫുഡ് ഇൻഫ്ലുൻസറും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്ന ആബിദ റഷീദ് ആണ് ഹേർ സ്റ്റോറീസ്” എന്ന ഈ പദ്ധതി ഉൽഘാടനം ചെയ്തത് .”ഹേർ സ്റ്റോറീസ്” സ്ത്രീകൾക്ക് വരുമാനമുണ്ടാക്കുന്ന പ്രധാന അവസരമാണെന്നു സ്റ്റോറീസ് സ്ഥാപകൻ സഹീർ പറഞ്ഞു. സ്റ്റോറീസ് ഡിറക്ടര്മാരായ ഫിറോസ്, ബാസിത് എന്നിവരും മറ്റു സ്റ്റോറീസ് സ്റ്റാഫുകളും ഈ ചടങ്ങിൽ പങ്കെടുത്തു.