ചിറക് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ ബിഗ് ഫ്രണ്ട്സിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കലാ-കായിക ടാലൻ്റ് ഷോ സംഘടിപ്പിക്കുന്നു. എല്ലാവർഷവും സംഘടിപ്പിക്കുന്ന ‘ബിഗ് കാർണിവൽ സീസൺ 3 ആണ് ഇത്തവണ തിരുവനന്തപുരത്ത് നടത്തപ്പെടുന്നത്.
നാളെ (ഡിസംബർ ഒന്ന് ഞായറാഴ്ച) വൈകുന്നേരം നാല് മണി മുതൽ ഏഴ് വരെ മാൾ ഓഫ് ട്രാവൻകൂറിൽ വച്ച് ഫാഷൻ ഷോയും മ്യൂസിക് ഷോയും ഡിസംബർ എട്ടിന് സെൻട്രൽ സ്റ്റേഡിയത്തിൽ 15 സെൻ്ററുകളിൽ നിന്നുള്ള ആയിരത്തോളം സ്പെഷ്യലി ടാലന്റും സ്പെഷ്യൽ എബിൽഡും ആയിട്ടുള്ള കുട്ടികളുടെ കലാകായിക ടാലൻറ് ഷോയുമാണ് സംഘടിപ്പിക്കുന്നത്.
വിവിധ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പരിപാടികളിൽ പങ്കുചേരും.
















