ചേരുവകള്‍:
സാലഡ് വെള്ളരി – ഒന്ന്
തക്കാളി – ഒന്ന്
കാപ്സിക്കം – അര മുറി
പപ്പായ – ഒരു ഇടത്തരം കഷ്ണം
മുന്തിരി – 150 ഗ്രാം
പച്ച മുന്തിരി – 150 ഗ്രാം
പൈനാപ്പിൾ – ഒരു ഇടത്തരം കഷ്ണം
സ്ട്രോബെറി മുറിച്ചത് – അരകപ്പ്
കിവി മുറിച്ചത് – അരകപ്പ്
ഒലിവ് ഓയിൽ – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മുളക്പൊടി – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം :
എല്ലാ ചേരുവകളും വളരെ ചെറുതായി നുറുക്കി ഒരു സാലഡ് ബൗളിൽ വയ്ക്കുക. ഇതിലേക്ക് ഒലിവ് ഓയിലും ഉപ്പും മുളക്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പച്ചക്കറിയും പഴങ്ങളും ഉടയാതെ ശ്രദ്ധിക്കുക.
സാലഡ് റെഡി. പച്ചക്കറികളുടെ കൂടെ കാരറ്റ്, ബീറ്റ് റൂട്ട് എന്നിവയും ചേർക്കാം. പേരക്ക, അവക്കാഡോ, മാങ്ങ തുടങ്ങിയവ ചേർത്താലും സ്വാദ് കൂടും.