പ്രമുഖ തട്ടിപ്പു ഗ്രൂപ്പായ ഹൈറിച്ച് പുതിയ പേരിൽ വീണ്ടും സജീവമാകുന്നു. ഹൈറിച്ചിന്റെ ഭാഗമായിരുന്ന എല്ലാവരും പുതിയ ഗ്രൂപ്പായ നെക്സ വൈവ് എന്ന പേരിലാണ് പുതിയ കമ്പനി. കഴിഞ്ഞ ദിവസം കമ്പനിയുടെ ലോഞ്ചിംഗ് നടന്നിരുന്നു. അമ്പിളി ഏബ്രഹാം, പ്രജീഷ് എന്നിവരാണ് കമ്പനിയിലെ പ്രമുഖർ.
https://www.instagram.com/reel/DHaUX4NI18B/?igsh=N2kxbTc2aXl0bWwy
ഹൈറിച്ച് തട്ടിപ്പ് കേസ്; നടന്നത് 1651 കോടിയുടെ കള്ളപ്പണ ഇടപാട്
ഹൈറിച്ച് സാമ്പ്തിക തട്ടിപ്പ് കേസിൽ 1651 കോടി രൂപയുടെ കളളപ്പണ ഇടപാട് നടന്നെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറ്റപത്രം. സ്ഥാപന ഉടമകളായ ടി ഡി പ്രതാപൻ , ഭാര്യ ശ്രീന അടക്കം 37 പേരെ പ്രതികളാക്കിയാണ് നടപടി.കുറ്റപത്രവും അനുബന്ധ രേഖകളും അടക്കം 11500 പേജുകളുളള റിപ്പോർട്ടാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ചത്.സ്ഫാപന ഡയക്ടർമാരായ പ്രതാപനും ശ്രീനയ്ക്കുമൊപ്പം 15 പ്രൊമോട്ടർമാരെയും ഇഡി പ്രതികളാക്കി. 33.7 കോടിരൂപയുടെ സ്വത്തുക്കൾ അടുത്തയിടെ കണ്ടുകെട്ടിയതായി റിപ്പോർട്ടിലുണ്ട്.
















