മലയാളികൾക്ക് സുപരിചിതയായ നടിയാണ് അതിഥി രവി. സോഷ്യല്‍ മീഡിയയിലും സജീവമായിരിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുന്നത്. ബോളിവുഡ് നടിമാരെ വെല്ലുന്ന സ്റ്റൈലിഷ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്.
കറുത്ത സ്യൂട്ട് ധരിച്ചാണ് അതിഥി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഒരു ബട്ടണ്‍ മാത്രമിട്ടാണ് അതിഥി കോട്ട് ധരിച്ചിരിക്കുന്നത്. നടിയുടെ ഗ്ലാമര്‍ ചിത്രങ്ങൾക്കു താഴെ നിരവധിപ്പേരാണ് കമന്റുമായി എത്തിയിട്ടുണ്ട്. വേണ്ട, വേണ്ട,വേണ്ട’ എന്നായിരുന്നു ചിത്രം കണ്ട നടി അനുശ്രീയുടെ പ്രതികരണം. ‘കില്ലർ ലുക്ക് എന്ന്’ നടി രാധിക വേണുഗോപാലും കുറിച്ചിട്ടുണ്ട്. ഡിസംബര്‍ ആയിട്ട് അഥിതി ദേവോ ഭവ എന്നായിരുന്നു മറ്റൊരാളുടെ രസകരമായ കമന്റ്. അതിന് അതിഥിയും മറുപടി നല്‍കുന്നുണ്ട്.
View this post on Instagram
വിഷ്ണു സന്തോഷ് ആണ് ഫോട്ടോഗ്രാഫർ. ശ്രീഗേഷ് വസൻ മേക്കപ്പ് ചെയ്തിരിക്കുന്നു. നേരത്തെ അതിഥിയുടെ ടൈറ്റാനിക് ലുക്കിലുള്ള ഫോട്ടോഷൂട്ടും വൈറലായിരുന്നു. 2014ൽ ആൻഗ്രി േബബീസ് ഇൻ ലവ് എന്ന സിനിമയിലൂടെയാണ് അദിതി സിനിമയിലെത്തുന്നത്. ഹണ്ട് ആണ് അതിഥിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് അതിഥിയുടേതായി അണിയറയിലുള്ളത്.
STORY HIGHLIGHT: aditi ravis glamour photoshoot