ഒരുകാലത്ത് മലയാളികൾക്ക് വളരെ പ്രിയങ്കരിയായ നടിയാണ് സുമലത. മോഹൻലാൽ നായകനായി എത്തിയ തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ക്ലാരയെ അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കില്ലല്ലോ ഇപ്പോഴും എവർഗ്രീൻ നായികയായി തന്നെ ക്ലാര മലയാളികളുടെ മനസ്സിലുണ്ട് അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല സുമലത എങ്കിലും രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്നുണ്ട് ഒരുകാലത്ത് മലയാള സിനിമയിലെ ഒന്നാം നിര നായികമാരുടെ ലിസ്റ്റിൽ ആയിരുന്നു സുമലരെ ഉണ്ടായിരുന്നത് രാഷ്ട്രീയത്തിൽ താരം സജീവമായത് ഭർത്താവ് അമ്പരീഷിന് പിന്നാലെയാണ്
തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെയാണ് താരം പങ്ക് വയ്ക്കുന്നത് മകനായ അഭിഷേകിനെ കുറിച്ചാണ് കൂടുതലും സോഷ്യൽ മീഡിയയിലൂടെ സംസാരിക്കുന്നത് അടുത്തകാലത്ത് അഭിഷേകിന്റെ വിവാഹത്തെക്കുറിച്ച് ഒക്കെ സുമലത പറഞ്ഞിരുന്നു ഇപ്പോഴിതാ കൊച്ചുമകൻ ജനിച്ചതിന്റെ വിശേഷങ്ങൾ ആണ് സുമലത പറയുന്നത്.. തന്റെ പതിനഞ്ചാം വയസ്സു മുതലുള്ള ചലച്ചിത്ര ജീവിതത്തിലെ നിമിഷങ്ങളെ കുറിച്ചും സുമലത വ്യക്തമായി സംസാരിക്കുന്നുണ്ട് അടുത്തകാലത്തായിരുന്നു സുമലയ്ക്ക് കൊച്ചുമകൻ ജനിച്ചത് അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ ഭർത്താവിന്റെ ചിത്രത്തിന് ഒപ്പമാണ് ചെറുമകന്റെ ജനനത്തെ കുറിച്ചും സുമലത സോഷ്യൽ മീഡിയയിൽ ആരാധകരോട് സംസാരിച്ചത് 46 വർഷങ്ങൾക്ക് മുൻപ് ഉള്ളത് കൃത്യമായി പറഞ്ഞാൽ 1978 ഡിസംബർ മൂന്നാം തീയതി എന്ന മുഖവരയോടെയാണ് സൗന്ദര്യ കിരീടം ചൂടുന്ന ഒരു ചിത്രം സുമലത പങ്കുവെച്ചത്.
View this post on Instagram
ജീവിതം ഇതുവരെയുള്ള യാത്രയിൽ ഒരുപാട് തിരിച്ചറിവുകളിലൂടെ യാത്ര ചെയ്തു എന്നും അതിൽ നിന്നും താൻ ഒരുപാട് പാഠങ്ങൾ പഠിച്ചു എന്നും ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിച്ചു എന്നും സാഹസികത നിറഞ്ഞ നിമിഷങ്ങളിലൂടെ പോകാൻ കഴിഞ്ഞു എന്നുമൊക്കെ സുമലത പറഞ്ഞിരുന്നു അതിന്റെയൊക്കെ ഓർമ്മകൾ ചിത്രങ്ങളായി തന്റെ മനസ്സിൽ ഉണ്ട് എന്നും താരം വ്യക്തമാക്കിയിരുന്നു ഈ യാത്രയ്ക്കിടയിൽ തനിക്ക് പ്രിയപ്പെട്ട ഒരുപാട് പേര് നഷ്ടമായി അതൊക്കെ ഇന്നലെ എന്നത് പോലെ മനസ്സിലുണ്ട് മാത്രമല്ല ഒരുപാട് അനുഭവങ്ങളുടെ കൂമ്പാരവും തനിക്ക് ഉണ്ട് എന്നാണ് പറയുന്നത് അതോടൊപ്പം താൻ ഒരു അമ്മൂമ്മ ആയതിനെക്കുറിച്ചും താരം പറയുന്നു
story highlight; sumlatha talkes her life