ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സിനിമാല എന്ന പരിപാടിയിലൂടെ ആയിരിക്കും ഒരുപക്ഷേ തസ്നിക്കാനെ കൂടുതലായും മലയാളികൾ അറിഞ്ഞു തുടങ്ങുന്നത് എന്നാൽ അതിനു മുൻപേ തന്നെ സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിൽ താരം തിളങ്ങിയിട്ടുണ്ടായിരുന്നു തുടക്കകാലത്താണ് താരം കൂടുതലായും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത് ഡെയ്സി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത് എന്നാൽ മലയാള സിനിമ ഇതുവരെയും അർഹമായ കഥാപാത്രങ്ങൾ താരത്തിന് നൽകിയിട്ടില്ല എന്ന് പറയുന്നതാണ് സത്യം
തന്റെ കരിയറിൽ തനിക്ക് നഷ്ടപ്പെട്ട ഒരു അവസരത്തെക്കുറിച്ച് നടി ഇപ്പോൾ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത് സഫാരി ടിവിയിലെ ഒരു അഭിമുഖത്തിൽ ആയിരുന്നു ഈ കാര്യത്തെക്കുറിച്ച് താരം സംസാരിച്ചത്. മൂന്നാംപക്കം എന്ന സിനിമയെ കുറിച്ചാണ് താരം സംസാരിക്കുന്നത് നാഗർകോവിലിൽ വച്ച് ഷൂട്ടിംഗ് തുടങ്ങാൻ പോകുന്നു എന്ന് അറിഞ്ഞിരുന്നു ആലോചിക്കുമ്പോൾ ഇപ്പോഴും തനിക്ക് വല്ലാത്ത വിഷമം തോന്നും തന്റെ മമ്മിക്ക് താൻ അഭിനയിക്കുന്നത് വലിയ ഇഷ്ടമായിരുന്നു പട്ടുസാരി മുറിച്ച് സ്കേർട്ടും ബ്ലൗസും തയ്ച്ചാണ് തനിക്ക് പൂജയ്ക്ക് വേണ്ടി മമ്മി തന്നത് പൂജ കഴിഞ്ഞ് എല്ലാവരും മുറിയിലേക്ക് പോയി മോളെ സമയം ആകുമ്പോൾ വിളിക്കാം എന്ന് പറയുകയും ചെയ്തു അന്ന് ഒരു സീൻ രണ്ട് സീനോ ആണെങ്കിൽ പോലും കുറച്ചു ദിവസം താമസിക്കണം
നാല് ദിവസത്തോളം കഴിഞ്ഞു എന്നാൽ തന്നെ ഷൂട്ടിങ്ങിന് വിളിച്ചില്ല പത്മരാജനോട് താൻ ഈ കാര്യം നേരിട്ട് പോയി ചോദിച്ചു അങ്കിൾ എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത് അദ്ദേഹം റൂമിൽ വന്ന് നിറഞ്ഞാൽ ഞാൻ ചെന്നു. വരുമോ എന്ന് അദ്ദേഹം പറഞ്ഞു നാല് ദിവസമായി വന്നിട്ട് എന്താണ് എന്റെ റോൾ എന്ന് ഞാൻ ചോദിച്ചു നാളെ നോക്കാം എന്ന് അദ്ദേഹം പറഞ്ഞു എനിക്ക് സമാധാനമായി പക്ഷേ ഷൂട്ടിങ്ങിന് എത്തിയപ്പോൾ എനിക്ക് തന്നത് ഞാൻ ചെയ്യാനിരുന്ന റോൾ അല്ല നായിക കീർത്തി സിങ്ങിന്റെ സുഹൃത്തിന്റെ റോൾ ആണ് എന്റെ റോൾ മാറി എന്ന് ഞാൻ പറഞ്ഞു പത്മരാജനും എന്നെ വിളിച്ച് റോളിൽ മാറ്റമുണ്ട് മോൾക്ക് പറഞ്ഞ തുക തരും എന്ന് പറഞ്ഞു. ആ റോഡ് വേറൊരു കുട്ടി ചെയ്യുകയാണ് ഇഷ്ടം പോലെ സിനിമകൾ ഇനിയും ചെയ്യും എന്നും പറഞ്ഞു അന്ന് താൻ പൊട്ടിക്കരഞ്ഞു പോയി എന്നും തസ്നിക്കാൻ ഓർമ്മിക്കുന്നു സെക്കൻഡ് ഹീറോയിൻ ആയിട്ടാണ് താൻ അഭിനയിക്കാൻ ഇരുന്നത് ആ റോൾ ആയിരുന്നു താൻ ചെയ്തിരുന്നത് എങ്കിൽ കരിയർ തന്നെ മാറിയേനെ. വൈശാലിയിൽ ഒരു വേഷം ചെയ്ത പെൺകുട്ടിയെ മൂന്നാം പക്കത്തിലേക്ക് ഭരതൻസർ റെക്കമെന്റ് ചെയ്യുകയായിരുന്നു അതുകൊണ്ടാണ് തനിക്ക് അവസരം നഷ്ടമായത്
story highlight; thasnikhan talkes her life