ബനാനയും ഈന്തപ്പഴവും വെച്ച് ഒരടിപൊളി കേക്ക് തയ്യാറാക്കിയാലോ? കിടിലൻ സ്വാദാണ്. ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഓവൻ 180 ഡിഗ്രിയിൽ 15 മിനിറ്റു പ്രീ ഹീറ്റ് ചെയ്യുക. ഒരു ലോഫ് പാൻ ബട്ടർ പുരട്ടി , അതിൽ ഒരു ബട്ടർ പേപ്പർ വയ്ക്കുക. മൈദയിൽ ബേക്കിങ് പൌഡർ, ബേക്കിങ് സോഡാ ചേർത്ത് 2 – 3 തവണ അരിച്ചെടുക്കുക. നട്സ്, ഡേറ്റ്സ് 2 ടേബിൾസ്പൂൺ മൈദയിൽ മിക്സ് ചെയ്യുക. പഴം ഒരു സ്പൂൺ വച്ച് ഉടച്ചു അതിലേക്കു പഞ്ചസാര ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് തൈര് ചേർത്ത് ഇളക്കുക. വെജിറ്റബിൾ ഓയിൽ ചേർത്ത് മിക്സ് ചെയ്യുക.
വാനില എക്സ്ട്രാക്ററ് ചേർത്ത് മിക്സ് ചെയ്യുക. പിന്നെ മൈദാ 2 ബാച്ച് ആയി മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് നട്സ്, ഡേറ്റ്സ് ചേർക്കുക. ഇത് പാനിലേക്കു ഒഴിച്ച് 40 മിനിറ്റു ബേക് ചെയ്യുക. തണുത്ത ശേഷം മുറിച്ചു എടുക്കുക.