Health

എപ്പോഴും ക്ഷീണമാണോ? എങ്കിൽ നിർബന്ധമായും ഡയറ്റില്‍ ഉൾപ്പെടുത്തേണ്ടവ…| spices-that-can-keep-you-energized

കറുവപ്പട്ട ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്

ജീവിതത്തില്‍ ക്ഷീണം അനുഭവിക്കാത്തവർ ഉണ്ടാകില്ല. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമാണ് നമ്മളിൽ കണ്ടുവരുന്ന ക്ഷീണം. ഇതിനുപുറമെ ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിച്ചില്ലെങ്കിലും ക്ഷീണം അനുഭവപ്പെടാം. അത്തരക്കാര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം…

ഒന്ന്…

കറുവപ്പട്ട ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ഔഷധ ​ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ഇവ ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യും.   ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഒപ്പം  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും ഇവ സഹായിക്കും.

രണ്ട്… 

മഞ്ഞളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രോഗപ്രതിരോധശേഷി കൂട്ടാനും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാനും ഇവ സഹായിക്കും.

മൂന്ന്… 

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ ഗുണം ചെയ്യും.

നാല്…

ഏലയ്ക്കയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയായ ഇവയും ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും ഏലയ്ക്ക സഹായിക്കും.

അഞ്ച്… 

കുരുമുളക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഭക്ഷണത്തില്‍ രുചി കൂട്ടുന്നതോടൊപ്പം നിരവധി ഗുണങ്ങൾ കുരുമുളകിനുണ്ട്. കുരുമുളകിലെ പെപ്പറിന്‍ ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കും. രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും.

ആറ്… 

ഉലുവയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ പ്രമേഹത്തെ നിയന്ത്രിക്കാനും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ഗുണം ചെയ്യും.

content highlight: spices-that-can-keep-you-energized