വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഭക്ഷണങ്ങളാണ് പച്ചക്കറികൾ എന്നാൽ പലരും പച്ചക്കറികളുടെ യഥാർത്ഥ ഗുണങ്ങൾ മനസ്സിലാക്കുന്നില്ല എന്ന് പറയുന്നതാണ് സത്യം. പച്ചക്കറിയിൽ തന്നെ വളരെയധികം ഗുണം നൽകുന്ന ഒന്നാണ് കുമ്പളങ്ങ. കുമ്പളത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ പലരും ഞെട്ടിപ്പോകും എന്നുള്ളത് ഉറപ്പാണ്. അത്രത്തോളം ആരോഗ്യ ഗുണങ്ങൾ ആണ് ഈ ഒരു പച്ചക്കറിക്ക് ഉള്ളത്. പൊതുവേ ഓലനും പുളിശ്ശേരിയും കിച്ചടിയും ഒക്കെ കുമ്പളങ്ങി ഉപയോഗിച്ചാണ് വയ്ക്കാറുള്ളത്
പോഷകങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് കുമ്പളങ്ങ അന്നജം പ്രോട്ടീൻ ഭക്ഷ്യധാരികൾ കാൽസ്യം മഗ്നീഷ്യം അയൺ പൊട്ടാസ്യം സിംഗ് ഫോസ്ഫറസ് തുടങ്ങിയവയൊക്കെ കുമ്പളങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് പുറമേ വിറ്റാമിൻ സി യും മറ്റ് ആന്റി ഓക്സിഡന്റുകളും കുമ്പളങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇവയെല്ലാം തന്നെ. എല്ലാത്തിനുമുപരി 96% ത്തോളം ജലമാണ് കുമ്പളങ്ങയിൽ അടങ്ങിയിട്ടുള്ളത് അതിനാൽ ഇത് വളരെ പെട്ടെന്ന് ദഹിക്കുകയും ശരീരത്തിലെ നിർജലീകരണം അടക്കമുള്ള കാര്യങ്ങൾ ഇല്ലാതാക്കുകയും ചെയ്യും സാലഡുകളിൽ ഉപയോഗിക്കാവുന്ന ഒരു മികച്ച പച്ചക്കറിയാണ് കുമ്പളങ്ങ
നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെ മലബന്ധം അകറ്റുവാനും ഈ ഒരു പച്ചക്കറിക്ക് സാധിക്കും. കുമ്പളങ്ങിയ ജ്യൂസ് ഇൻസുലിന്റെ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കുന്നുണ്ട് പ്രമേഹമുള്ളവരൊക്കെ ഇത്തരത്തിൽ കുമ്പളങ്ങ ജ്യൂസ് കുടിക്കുകയാണെങ്കിൽ വളരെ മികച്ച ഗുണങ്ങൾ ലഭിക്കും. ശരീരഭാരം കുറയ്ക്കുവാനും ഈ ജ്യൂസിന് സാധിക്കും ഇവയിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട് ഫൈബർ അടങ്ങിയ ഭക്ഷണം ശരീരത്തിൽ വളരെ പെട്ടെന്ന് ദഹനം നടത്തുന്നുണ്ട് അതേപോലെ കൊഴുപ്പ് കുറഞ്ഞ അളവിലാണ് കുമ്പളങ്ങയിൽ ഉള്ളത് ഇത് ശരീരഭാരം വർധിക്കാതെ സഹായിക്കുകയാണ് ചെയ്യുന്നത് വിളർച്ച പോലെയുള്ള പ്രശ്നങ്ങൾ അകറ്റുവാനും കുമ്പളങ്ങയ്ക്ക് സാധിക്കും. കാരണം ഇതിൽ അടങ്ങിയിട്ടുള്ള അയൺ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നുണ്ട് വൃക്കയുടെ ആരോഗ്യത്തെ സംരക്ഷിക്കുവാനും കുമ്പളങ്ങയ്ക്ക് കഴിയും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത് എല്ലാം പുറമേ തലമുടിക്കും വളരെ മികച്ച ഒന്നാണ് കുമ്പളങ്ങര താരൻ അകറ്റാൻ കുമ്പളങ്ങ വളരെയധികം സഹായിക്കുന്നുണ്ട്