വിവാഹം മൂലം ഗുരുവായൂർ അമ്പലത്തിൽ തൊഴാനെത്തിയവർക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ച് കാളിദാസ് ജയറാം. കാളിദാസും താരിണി കലിംഗരായരും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇന്നായിരുന്നു നടന്നിരുന്നത്. താരവിവാഹത്തിന് സാക്ഷിയാകാൻ ആയിരക്കണക്കിനു പേരാണ് എത്തിയിരുന്നത്.
ഈ തിരക്കു മൂലം ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ അവരോട് ക്ഷമ ചോദിക്കുന്നതായി കാളിദാസ് പറഞ്ഞു. ‘വിവാഹം കാരണം ആദ്യം കുറച്ചു നെർവസ് ആയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ കയറിയപ്പോൾ ആകെയൊരു ശാന്തത തോന്നി. സംതൃപ്തിയുള്ള ഒരു ഫീൽ. എന്റെ ജീവിതത്തിലെ പുതിയൊരു യാത്രയാണ്. താരിണിക്കൊൊപ്പമുള്ള പുതിയൊരു ഘട്ടമാണ്. ഏകദേശം മൂന്നു വർഷമായി ഞങ്ങൾക്കു പരസ്പരം അറിയാം. ഈ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ എല്ലാവരും വന്ന് അനുഗ്രഹിച്ചതിൽ നന്ദി. ഇത്രയും തിരക്കു കാരണം ഗുരുവായൂർ അമ്പലത്തിൽ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഹൃദയം കൊണ്ട് ക്ഷമ ചോദിക്കുന്നു. അനുഗ്രഹങ്ങൾക്കു നന്ദി.’ കാളിദാസ് പറഞ്ഞു.
ആരാധകരും മാധ്യമപ്രവർത്തകരും അടക്കം നിരവധി പേർ കാളിദാസ്–താരിണി വിവാഹത്തിന് സാക്ഷിയാകാൻ ഗുരുവായൂരിൽ എത്തിയിരുന്നത്. അതേസമയം നടന്റെ വാക്കുകള്‍ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ ലോകത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹത്തിരക്കുകള്ക്കിടയും ഭക്തരോട് ക്ഷമ പറയാന്‍ കാണിച്ച മനസ് നടന്റെ ക്വാളിറ്റിയെയാണ് സൂചിപ്പിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
STORY HIGHLIGHT: kalidas jayaram apologizes