എന്തു ചെയ്താലും അമളിയാകുന്ന ഒരു വകുപ്പുണ്ട്. അതിന്റെ പേരാണ് KSRTC. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഒരു സിനിമയില്‍ പറയുന്നതു പോലെ’ നീയൊക്കെ കൂടി പണിതു പണിതു എന്നെ ഒരു വഴിക്കാക്കി’ എന്ന അവസ്ഥയിലാണ് KSRTCയുടെ പോക്ക്. ഇതാ തിരുവനന്തപുരം ചീഫ് ഓഫീസിലെ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും പുതിയൊരു അമളിയുടെ കഥയാണ് കേള്‍ക്കുന്നത്. അത് ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കറങ്ങി നടക്കുന്നുണ്ട്. പഴനിക്കു പോകാന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിട്ടും പോകാനാകാതെ വിഷമിച്ച ഒരു യാത്രക്കാരി KSRTC എം.ഡിക്ക് വാട്‌സാപ്പില്‍ പരാതി നല്‍കിയതാണ് കഥ.
കഴിഞ്ഞ ദിവസം സംഭവിച്ച ഗുരുതരമായ പിഴവിന് കാരണഭൂതരായത് കണ്‍ട്രോള്‍ റൂമില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥരാണ്. ആ യാത്രക്കാരി തന്റെ പരാതി വോയിസ് നോട്ടായാണ് വാട്‌സാപ്പില്‍ അയച്ചിരിക്കുന്നത്. എന്നാല്‍, ഈ പരാതി ശ്രദ്ധയിപ്പെട്ട KSRTCയിലെ ജീവനക്കാര്‍ അത് എം.ഡി പ്രമോജ് ശങ്കറിന് വാട്‌സാപ്പില്‍ ഫോര്‍വേഡ് ചെയ്യുകയും പരാതിയായി ഉന്നയിക്കുകയും ചെയ്തിരുന്നു.
യാത്രക്കാരിയുടെ വോയിസ് നോട്ടും, അതിനോടൊപ്പമുള്ള പരാതിയും ഇങ്ങനെ
“കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥന്റെ ആനാസ്ഥകാരണം ബസ്സ് മാറി പഴനി-തിരുവനന്തരപുരം AT 322 സൂപ്പര്‍ ഫാസ്റ്റ് രിസര്‍വേഷന്‍ ക്യാന്‍സര്‍ ചെയ്തു. ADDITIONAL ആയി വീണ്ടും സര്‍വ്വീസ് റിസര്‍വേഷന്‍ ഇട്ടു. നേരത്തെ ബുക്ക് ടെയ്ത 7 യാത്രക്കാര്‍ക്ക് സീറ്റ് നഷ്ടമായി. ഒപ്പം ക്യാന്‍സല്‍ ചെയ്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് റീ ഫണ്ട് ചെയ്യുകയും ഉണ്ടായി. പഴനി-തിരുവനന്തപുരം ബസ്സിന് സാങ്കേതിക തകരാറുകള്‍ ഉണ്ട് എന്ന കാരണത്താലാണ് ബസ് ക്യാന്‍സല്‍ ചെയ്തത്. എന്നാല്‍, ബസിന് യാതൊരു തകരാറും ഉണ്ടായിട്ടില്ല.
45,000 മുതല്‍ 48,000 വരെ വീക്കെന്‍ഡില്‍ കളക്ഷന്‍ കിട്ടുന്ന ബസിന്റെ കഴിഞ്ഞ ദിവസത്തെ പഴനി-തിരുവനന്തപുരം സെക്ടറിലെ കളക്ഷന്‍ വെറും 13,000 രൂപയാണ്. ഏകദേശം 20,000 രൂപയുടെ നഷ്ടം കഴിഞ്ഞ ദിവസം മാത്രം ഒരു ഉദ്യോഗസ്ഥന്റെ അനാസ്ഥ കൊണ്ട് കോര്‍പ്പറേഷന് ഉണ്ടായിരിക്കുന്നത്. മറയൂര്‍-മൂന്നാര്‍-അടിമാലി േേമഖലകളില്‍ നിന്നുമുള്ള ഏറ്റവും അവസാനത്തെ ബസ്സാണ് പഴനി-തിരുവനന്തപുരം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശക്തമായിട്ടുള്ള നടപടി എടുക്കുകയും, നഷ്ടം സംഭവിച്ച തുക തിരിച്ചു പിടിക്കുകയും വേണമെന്നാണ് ആവശ്യം.”
ഇനി സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ചപ്പോള്‍ മനസ്സിലായത്, എറണാകുളത്തു നിന്നും പഴനി പോകുന്ന ഒരു ബസിന് ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഈ ബസ് ക്യാന്‍സല്‍ ചെയ്തിരുന്നു. എന്നാല്‍, കണ്‍ട്രോള്‍ റൂമില്‍ നിന്നും റിസര്‍വേഷന്‍ മാറ്റിയത് പഴനി-തിരുവനന്തപുരം സര്‍വ്വീസിന്റേത്. പ്രത്യക്ഷത്തില്‍ ചെറിയൊരു പിഴവായി തോന്നാമെങ്കിലും സംഭവിച്ചത് വലിയ തെറ്റാണ്. പ്രത്യേകിച്ച് നഷ്ടത്തില്‍ നിന്നും ന,്ടത്തിലേക്കോടുന്ന KSRTCയില്‍. ഓരോ യാത്രക്കാരും, അവര്‍ തരുന്ന ഓരോ രൂപയും KSRTCക്ക് വിലപ്പെട്ടതായി മാറുന്ന കാലഘട്ടമാണ്. ഇത് തിരിച്ചറിയേണ്ടത് KSRTCയിലെ ജീവനക്കാരും ഉദ്യോഗസ്ഥരുമാണ്.
നിര്‍ഭാഗ്യവശാല്‍ അമളികള്‍ മാത്രം കാട്ടി ശീലിച്ചുപോയതിന്റെ കുഴപ്പം കൊണ്ട് നിരന്തരം അമളികള്‍ ചെയ്തു കൊണ്ടേ ഇരിക്കുന്നു. ഇത് തിരുത്തിയില്ലെങ്കില്‍ KSRTCയുടെ വരുമാന ചോര്‍ച്ച തടയാന്‍ കഴിയില്ല എന്നുറപ്പാണ്. 20,000 രൂപ ഒരു സര്‍വ്വീസില്‍ നഷ്ടമുണ്ടാക്കുക എന്നാല്‍, KSRTCയെ സംബന്ധിച്ച് ആത്മഹത്യാപരവും നിരുത്തരവാദവുമാണ്. ഇതിനെ ന്യായീകരിക്കാനോ നീതീകരിക്കാനോ കഴിയില്ല. ഒരു പ്രശ്‌നവുമില്ലാതെ സര്‍വീസ് നടത്താന്‍ കഴിയുന്ന ബസിന്റെ രിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്ത നടപടി അന്വേഷിച്ച് കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം.
കണ്‍ട്രോള്‍ റൂമുകളില്‍ ഇരിക്കുന്നവര്‍ യോഗ്യരാണോ എന്നതിലാണ് മറ്റൊരു സംശയം. ഇത് ജീവനക്കാര്‍ ഉന്നയിക്കുന്ന ഗൗരവമായ പ്രശ്‌നമാണ്. നേരത്തെ ഇന്‍സ്‌പെക്ടര്‍മാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എന്നിവര്‍ ഓപ്പറേറ്റ് ചെയ്തിരുന്ന ഇടത്ത്, ഇപ്പോള്‍ കണ്ടക്ടര്‍മാരാണ് കാര്യങ്ങള്‍ ചെയ്യുന്നത്. യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയല്ല നല്‍കിയിരിക്കുന്നതെന്ന ആക്ഷേപമാണ് ജീവനക്കാര്‍ വ്യാപകമായി ഉന്നയിക്കുന്നത്.
CONTENT HIGHLIGHTS;Who canceled Palani-Thiruvananthapuram KSRTC service? : Passenger’s complaint that MD should reply; Passengers unable to go to Palani despite reservation; Officials in control room make serious mistake (Exclusive)