ഇന്ത്യയില്‍ സ്ത്രീ ശാക്തീകരണത്തിനുള്ള മികച്ച മാര്‍ഗമായി മൈക്രോഫിനാന്‍സ് രംഗം വളരുന്നു. വിവിധ ധനകാര്യ സേവനങ്ങള്‍ സ്ത്രീകള്‍ക്ക് ലഭ്യമാക്കിയും അവരുടെ ചെറുകിട സംരംഭങ്ങളെ പിന്തുണച്ചും ആസ്തി വര്‍ധിപ്പിക്കാന്‍ അവരെ സഹായിച്ചും മൈക്രോഫിനാന്‍സ് മേഖല വേഗത്തിലുള്ള ധനകാര്യ സേവനങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങളിലേക്കെത്തിക്കുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറയ്ക്കുക, വരുമാനം വര്‍ധിപ്പിക്കുക, സാമ്പത്തികമായ പിന്നാക്കം നി്ല്ക്കുന്നവരെ സഹായിക്കുക എന്നിവയ്ക്ക് മൈക്രോഫിനാന്‍സ് മികച്ച ഒരു പരിഹാരമാണ്.
ഈ സേവനങ്ങളിലൂടെ മികച്ച വിജയം കൊയ്ത കഥയാണ് ആലത്തൂര്‍ സ്വദേശി 45കാരിയായ വസന്തയ്ക്ക് പറയാനുള്ളത്. ഒരു ബേക്കറി നടത്തുന്ന ഇവര്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വെറും 500 രൂപയായിരുന്ന ദിവസ വരുമാനം. ഇത് അവരുടെ ആവശ്യങ്ങള്‍ക്ക് തന്നെ മതിയായിരുന്നില്ല. ബേക്കറി വികസിപ്പിക്കുക എന്ന വസന്തയുടെ സ്വപ്നം ബാക്കിയായിരുന്നു. അങ്ങനെയാണ് അവര്‍ മുത്തൂറ്റ് മൈക്രോഫിനിനെ സമീപിക്കുന്നത്. അവര്‍ക്ക് ആദ്യമായി വായ്പ ലഭിച്ചു. ഇതിനകം അവര്‍ ആറ് വായ്പകളെടുത്തു. ഈ പിന്തുണയോടെ വസന്തയ്ക്ക് അവരുടെ ബേക്കറി ബിസിനസ് പടിപടിയായി വിപുലീകരിക്കാന്‍ സാധിച്ചു. ഉല്‍പ്പന്നങ്ങളും വിതരണവും മെച്ചപ്പെടുത്തി. ഇപ്പോള്‍ 1000 മുതല്‍ 2000 വരെ ദിവസ വരുമാനം നേടുന്നു.
മുത്തൂറ്റ് മൈക്രോഫിന്‍ നല്കിയ പിന്തുണ കൊണ്ട് മാത്രമാണ് എനിക്ക് ബേക്കറി വിപൂലീകരിക്കാന്‍ സാധിച്ചത്. ഇതെനിക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്തെന്ന് വസന്ത പറയുന്നു.
മൂലധനം നല്‍കുക മാത്രമല്ല മുത്തൂറ്റ് മൈക്രോഫിന്‍ ചെയ്യുന്നത്. സാമ്പത്തിക സാക്ഷരതാ പരിശീലനം, വസന്തയെ പോലുള്ള വനിതകള്‍ക്ക് ധനവിനിമയവും ബിസിനസ് എങ്ങനെ വളര്‍ത്തണമെന്നും പഠിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീകളെ ശാക്തീകരിച്ച് അവര്‍ക്ക് മികച്ച ഭാവി കെട്ടിപ്പടുക്കാനായി വിവിധ സേവനങ്ങളാണ് ഇന്ത്യയിലുടനീളം മുത്തൂറ്റ് മൈക്രോഫിന്‍ നടത്തി വരുന്നത്.