Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

വില കുറവാണ്, പ്രീമിയം ലുക്കും; 2024ലെ ഏറ്റവും മികച്ച ഫോണുകൾ | Best Smartphones 2024

ഓരോ മോഡലുകളും വ്യത്യസ്ത കാരണങ്ങളാൽ വേറിട്ട് നിൽക്കുന്നു

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Dec 9, 2024, 09:04 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

2024 ന്റെ അവസാനം നിങ്ങൾ ഒരു പുതിയ ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ടോ? നിങ്ങൾ ഒരു ഐഫോൺ ആണോ വാങ്ങാൻ ആഗ്രഹിക്കുന്നത്? അതോ ആൻഡ്രോയിഡ് ഫോണുകളോ? എന്തായാലും ഇക്കഴിഞ്ഞ വർഷം നിരവധി ഓപ്ഷനുകൾ വിപണിയിൽ ലഭ്യമായിരുന്നു. അത്തരത്തിൽ വാങ്ങാൻ യോഗ്യമായ ഫോണുകൾ അവലോകനം ചെയ്യാം.

ഓരോ മോഡലുകളും വ്യത്യസ്ത കാരണങ്ങളാൽ വേറിട്ട് നിൽക്കുന്നു. എഐ ഫീച്ചറുകൾ, മികച്ച ക്യാമറകൾ, മികച്ച ഗെയിമിംഗ് പ്രകടനം, മികച്ച ബാറ്ററി ലൈഫ്, ഫോൾഡിങ് സ്ക്രീൻ, ബഡ്ജറ്റ് എന്നിവ ഓരോ ഫോണിനും വ്യത്യസ്തമാണ്. ഒരു വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ ഇതിൽ നൂറിലധികം മോഡലുകൾ ഉൾക്കൊള്ളുന്നു. എന്നാൽ നിങ്ങളുടെ തിരഞ്ഞെടുപ്പിനെ ഇനി എളുപ്പമാക്കാം. ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച ഫോണുകൾ ഏതാണെന്ന് നോക്കാം..

സാംസങ് ഗാലക്സി s24 അൾട്രാ

സാംസങ് കഴിഞ്ഞ വർഷം പുറത്തിറക്കിയ പ്രീമിയം സെഗ്മെന്റ് ഫോണുകളായ എസ്23 സീരീസിന് വിപണിയിൽ വൻ സ്വീകാര്യത നേടാനായതോടെ ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സ്മാർട്ട് ഫോൺ സീരീസാണ് എസ്24.

സാംസങ് ഗാലക്സി എസ്24, ഗാലക്സി എസ്24 പ്ലസ്, ഗാലക്സി എസ്24 അ‌ൾട്ര എന്നീ മൂന്നു മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പ്രീമിയം സെഗ്മെന്റെ കൈയ്യാളുന്ന ആപ്പിളിന്റെ ഏറ്റവും ശക്തനായ എതിരാളിയാണ് സംസങ് ഗാലക്സി എസ് സീരീസ്. ക്യാമറയ്ക്കും പെർഫോമെൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സാംസ്ങ് എസ് സീരീസിൽ ഇത്തവണ എഐ ഫീച്ചർ എത്തുന്നു എന്നതു തന്നെയായിരുന്നു പുറത്തുവന്ന ഏറ്റവും വലിയ സവിശേഷത.

ഹിന്ദി​ ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലേക്കുള്ള റിയൽ ടൈം ട്രാൻസിലേഷൻ, ക്യാമറ അടക്കമുള്ള സേവനങ്ങളിലെ എഐ പിന്തുണ, ഗൂഗിളിനൊപ്പം കൈകോർക്കുന്ന പുതിയ ബ്രൗസിംഗ് ഫീച്ചറുകളടക്കും ഒരുകൂട്ടം ആകർഷകമായ ഫീച്ചറുകളുമായാണ് എസ്24 സീരീസ് ആവതരിപ്പിച്ചിരിക്കുന്നത്.

ചന്ദ്രനെ സൂം ചെയ്യാൻ സാധിക്കുന്ന 200,100 എംപി ക്യാമറ ആവതരിപ്പിച്ച് കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറക്കിയ സാംസങ് എസ്23,​ എസ്22 സീരീസുകൾ വലിയ തരംഗമാണ് സ്മാർട്ട്ഫോൺ വിപണിയിൽ ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഈ വർഷം പുറത്തിറക്കുന്ന ഫോണുകളിൽ എന്ത് ആത്ഭുതമാണ് സാംസങ് കരുതിവയ്ക്കുന്നത് എന്ന ആകാംഷയിലാണ് സാംസങ് ആരാധകർ.

ReadAlso:

ഗൂ​ഗിളിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; ഇത്തവണ പണി പോയത് 200 പേർക്ക്

പഴയത് മതിയെന്ന് കരുതരുത്; പാൻ പുതുക്കിയാൽ ​ഗുണങ്ങളേറെ

200 എംപി കാമറ; സാംസങ് ഗാലക്‌സി എസ്25 എഡ്ജ് മെയ് 13ന് എത്തുന്നു; വില കേട്ടാല്‍ ഞെട്ടും! Samsung S25 Edge

എക്സ് 200 സീരീസിൽ കോംപാക്ട് ഫ്ലാഗ്ഷിപ്പുമായി വിവോ; വിപണിയിലെത്തുന്നത് കിടിലൻ സ്മാർട്ട് ഫോൺ | VIVO X200 FE

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഇന്‍റര്‍നാഷണല്‍ റോമിങ് പ്ലാനുകളുമായി വി

ഗാലക്‌സി എസ് 24 അള്‍ട്ര, ഗ്യാലക്‌സി എസ് 24 പ്ലസ് എന്നിവ പ്രീ ബുക്കിങ് നടത്തുന്നവര്‍ക്ക് 22000 രൂപയുടെ ആകര്‍ഷകമായ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഗാലക്‌സി എസ് 24 പ്രീബുക്കിങ് ചെയ്യുമ്പോള്‍ 15000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.

ഗാലക്‌സി എസ് 24 പ്ലസ്- 22000 രൂപയുടെ ആനുകൂല്യങ്ങള്‍ (12000 രൂപയുടെ അപ്‌ഗ്രേഡ് ബോണസ് , 10,000 രൂപയുടെ സ്റ്റോറേജ് അപ്‌ഗ്രേഡ്)-  256ജിബി പ്രീബുക്ക് ചെയ്യുമ്പോള്‍ 512 ജിബി നേടാം. – 11 മാസം വരെ പലിശരഹിത ഇ.എം.ഐ. സൗകര്യവുമുണ്ട്. (സാംസങ് ഫിനാന്‍സ് പ്ലസ്)

ഗാലക്‌സി എസ് 24- 15000 രൂപയുടെ അപ്‌ഗ്രേഡ് ബോണസ് ആനുകൂല്യങ്ങള്‍. 11 മാസം വരെ പലിശരഹിത ഇ.എം.ഐ. സൗകര്യവുമുണ്ട്. (സാംസങ് ഫിനാന്‍സ് പ്ലസ്)

ഷാവോമി 14 അള്‍ട്രാ

ലെയ്കയുമായുള്ള സഹകരണത്തോടെ നൂതന ഫോട്ടോഗ്രഫി സാധ്യതകള്‍ ഉള്‍പ്പെടുത്തിയാണ് ഷാവോമി 14 അള്‍ട്ര ഒരുക്കിയത്. ആകര്‍ഷകമായ ക്യാമറാ സംവിധാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഫോണിന്റെ 16 ജിബി റാം + 512 ജിബി പതിപ്പിന് 99999 രൂപയാണ് ഇന്ത്യയില്‍ വില. 6.73 ഇഞ്ച് എല്‍ടിപിഒ അമോലെഡ് മൈക്രോ കര്‍വഡ് ഡിസ്‌പ്ലേയാണിതിന്. 3200 x 1440 പിക്‌സല്‍ റസലൂഷനുണ്ട്. ഡിസ്‌പ്ലേയ്ക്ക് ഷീല്‍ഡ് ഗ്ലാസ് സംരക്ഷണമുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീനിന് 3000 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസുണ്ട്.

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ ജെന്‍3 പ്രൊസസര്‍ ചിപ്പില്‍ 16 ജിബി വരെ റാം, 1 ടിബി വരെ യുഎഫ്എസ് 4 സ്റ്റോറേജ് ഓപ്ഷനുകള്‍ ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ ഒഎസാണ് ഫോണില്‍.

ക്വാഡ് റിയര്‍ ക്യാമറ സംവിധാനമുള്ള ഫോണില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള 1 ഇഞ്ച് 50 എംപി സോണി എല്‍വൈടി900 പ്രൈമറി സെന്‍സര്‍, രണ്ട് 50 എംപി സോണി ഐഎംഎക്‌സ് 858 സെന്‍സറുകള്‍ എന്നിവയുണ്ട്. ഇവ 3.2 എക്‌സ്, 5എക്‌സ് ഒപ്റ്റിക്കല്‍ സൂം സംവിധാനത്തോടുകൂടിയുള്ളവയാണ്. നാലാമത്തെ 50 എംപി സെന്‍സര്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് ആണ്. സെല്‍ഫിയ്ക്കായി 32 എംപി ക്യാമറയും നല്‍കിയിരിക്കുന്നു.

5300 എംഎഎച്ച് ബാറ്ററിയില്‍ 90 വാട്ട് വയേര്‍ഡ് ചാര്‍ജിങും 80 വാട്ട് വയര്‍ലെസ് ചാര്‍ജിങും സാധിക്കും. 10 വാട്ട് റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവുമുണ്ട്. അള്‍ട്രാസോണിക് ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ആണിതിന്. ഐപി68 റേറ്റിങ് ഉള്ള ഡസ്റ്റ് സ്പ്ലാഷ് റെസിസ്റ്റന്‍സും ഇതിനുണ്ട്.

16 ജിബി +512 ജിബി സ്റ്റോറേജ് വേരിയന്റിന് 99999 രൂപയാണ് വില

ഓപ്പോ ​ഫൈൻഡ് X8, ഓപ്പോ ​ഫൈൻഡ് X8 പ്രോ

ഓപ്പോ ​ഫൈൻഡ് X8 (Oppo Find X8), ഓപ്പോ ​ഫൈൻഡ് X8 പ്രോ (Oppo Find X8 Pro) എന്നിങ്ങനെ രണ്ട് പുതിയ സ്മാർട്ട്ഫോണുകളാണ് ഓപ്പോ ​ഫൈൻഡ് എക്സ്8 എന്ന പുതിയ സീരീസിൽ (OPPO Find X8 Series) അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മീഡിയടെക് ഡിമെൻസിറ്റി 9400 ചിപ്സെറ്റ് കരുത്തിലാണ് ഈ രണ്ട് ഫോണുകളും എത്തുന്നത്. കൂടാതെ അൾട്രാ ലാർജ് ഏരിയ VC കൂളിംഗ് ഫീച്ചറും ഇതിലുണ്ട്. ക്യാമറയുടെയും ബാറ്ററിയുടെയും കാര്യത്തിൽ ഈ ഫോണുകൾ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നു.

ഓപ്പോ ​ഫൈൻഡ് എക്സ്8 5ജിയുടെ ഫീച്ചറുകൾ: 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് (2760 × 1256 പിക്സലുകൾ) AMOLED ഡിസ്പ്ലേ, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, ​ഡോൾബി വിഷൻ, ഓപ്പോ ക്രിസ്റ്റൽ ഷീൽഡ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9400 3nm ചിപ്സെറ്റാണ് ​ഫൈൻഡ് എക്സ്8ന്റെ കരുത്ത്. Immortalis-G925 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസിൽ ആണ് പ്രവർത്തനം. ഫൈൻഡ് X8 ന് 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ​ഫൈൻഡ് എക്സ്8ൽ ഉള്ളത്. അ‌തിൽ OIS പിന്തുണയോടെ 1/1.56″ സോണി LYT-700 സെൻസറുള്ള 50MP മെയിൻ ക്യാമറ, സാംസങ് S5KJN5 സെൻസറുള്ള 50MP 120° അൾട്രാ വൈഡ് ക്യാമറ, 1/1.95″ സോണി LYT-600 സെൻസറുള്ള 50MP 3X പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, OIS, 120X വരെ ഡിജിറ്റൽ സൂം, ഹാസൽബ്ലാഡ് പോർട്രെയ്റ്റ് എന്നിവ ഉൾപ്പെടുന്നു.

f/2.4 അപ്പേർച്ചറോടെ സോണി IMX615 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറയാണ് ഈ സ്റ്റാന്റേർഡ് മോഡലിൽ സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി നൽകിയിട്ടുള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68 + IP69 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

5G SA/NSA, Wi-Fi 7 (802.11be), ബ്ലൂടൂത്ത് 5.4, Beidou (B1I+B1C+B2a+B2b), GPS (L1+L5), GLONASS (G1), GALILEO (E1+E5a+E5b), QZSS (L1+L5), ഡ്യുവൽ ആൻ്റിന NFC, യുഎസ്ബി ​ടൈപ്പ് സി, 80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ് പിന്തുണകളോടെ 5630mAh ബാറ്ററി എന്നിവയും ​ഫൈൻഡ് എക്സ്8ൽ ഉണ്ട്.

ഓപ്പോ ​ഫൈൻഡ് എക്സ്8 പ്രോയുടെ (OPPO Find X8 Pro) ഫീച്ചറുകൾ: 1~120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് (2780×1264 പിക്സലുകൾ) AMOLED ഡിസ്പ്ലേ, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 240Hz ടച്ച് സാംപ്ലിംഗ് നിരക്ക്, ഡോൾബി വിഷൻ, 2160Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, ഓപ്പോ ക്രിസ്റ്റൽ ഷീൽഡ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

Immortalis-G925 GPU ഉള്ള ഒക്ട-കോർ ​​ഡൈമെൻസിറ്റി 9400 3nm ചിപ്സെറ്റ് ആണ് ഈ പ്രോ മോഡലിന്റെയും കരുത്ത്. ഇതോടൊപ്പം 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർ ഒഎസിൽ ആണ് പ്രവർത്തനം. ഈ പ്രോ മോഡലിന് 5 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് ​ഫൈൻഡ് എക്സ്8 പ്രോയിൽ നൽകിയിരിക്കുന്നത്. അ‌തിൽ 1/1.4″ സോണി ലിറ്റിയ LYT808 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, 1/2.75″ സാംസങ് S5KJN5 സെൻസറോട് കൂടിയ 50MP 120° അൾട്രാ വൈഡ് ക്യാമറ, 1/1.95″ സോണി LYT-600 സെൻസറോടു കൂടിയ 50MP 3X പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 1/2.51″ സോണി IMX858 സെൻസറോടുകൂടിയ 50MP 6x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു.

OIS, 120X വരെ ഡിജിറ്റൽ സൂം, ഹാസൽബ്ലാഡ് പോർട്ട് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള സോണി IMX615 സെൻസറോട് കൂടിയ 32MP ഫ്രണ്ട് ക്യാമറയും ഓപ്പോ ​ഫൈൻഡ് എക്സ്8 പ്രോയിൽ നൽകിയിരിക്കുന്നു. മൊത്തത്തിൽ ക്യാമറകളുടെ കാര്യത്തിൽ ഓപ്പോ ​ഫൈൻഡ് എക്സ്8 പ്രോ മോഡൽ സ്റ്റാന്റേർഡ് മോഡലിനെക്കാൾ ഏറെ മുന്നിലാണ്.

ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68 + IP69 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4 മൈക്കുകൾ, 5G SA/NSA, Wi-Fi 7 (802.11be), ബ്ലൂടൂത്ത് 5.4, ഡ്യുവൽ ആൻ്റിന NFC, യുഎസ്ബി ​ടൈപ്പ്സി, 80W SuperVOOC ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ് പിന്തുണയുള്ള 5910mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

വിലയും ലഭ്യതയും: ഓപ്പോ ഫൈൻഡ് X8 മോഡലിന്റെ 12GB + 256GB വേരിയന്റിന് 69,999 രൂപയും 16GB + 512GB വേരിയന്റിന് 79,999 രൂപയും ആണ് വില. ഓപ്പോ ഫൈൻഡ് X8 പ്രോയുടെ സിംഗിൾ 16GB + 512GB മോഡലിന് 99,999 രൂപയാണ് വില.

ഓപ്പോ ഫൈൻഡ് X8 ഇന്ത്യയിൽ സ്‌പേസ് ബ്ലാക്ക്, സ്റ്റാർ ഗ്രേ നിറങ്ങളിലും X8 പ്രോ മോ1ൽ സ്‌പേസ് ബ്ലാക്ക്, പേൾ വൈറ്റ് നിറങ്ങളിലും ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് മുതൽ ഈ ഫോണുകൾ പ്രീ-ഓർഡർ ചെയ്യാനാകും. ഡിസംബർ 3 മുതൽ ആണ് ഓപ്പൺ സെയിൽ ആരംഭിക്കുക.

വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകൾ ഓപ്പോ ​ഫൈൻഡ് എക്സ്8 സീരീസ് ഫോണുകൾക്ക് ലഭ്യമാണ്. 10 ശതമാനം ബാങ്ക് ഡിസ്കൗണ്ട്, 5,000 രൂപ എക്സ്ചേഞ്ച് ബോണസ്. ഓപ്പോ ലോയൽ യൂസേഴ്സിന് 3,000 എക്സ്ട്രാ ബോണസ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് യഥാർഥ വിലയിലും കുറഞ്ഞ വിലയിൽ ഈ ഫോണുകൾ സ്വന്തമാക്കാം.

ഗൂഗിൾ പിക്സൽ 9 പ്രൊ എക്സെൽ 

പിക്‌സൽ 9 പ്രോയ്ക്ക് 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്, അതേസമയം വലിയ പിക്‌സൽ 9 പ്രോ എക്‌സ്എൽ 7 ഇഞ്ച് ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു, ഇവ രണ്ടും സുഗമമായ സ്‌ക്രോളിങ് അനുഭവത്തിനായി 120 ഹെർട്സ് പുതുക്കൽ നിരക്കും നൽകുന്നു.

നവീകരിച്ച സെൻസറുകളും മെച്ചപ്പെടുത്തിയ കംപ്യൂടേഷണൽ ഫോട്ടോഗ്രാഫി കഴിവുകളുമുള്ള ട്രിപ്പിൾ ക്യാമറ സംവിധാനമാണ് രണ്ട് മോഡലുകളിലും ഉള്ളത്. പ്രധാന ക്യാമറ 50എംപി സെൻസറാണ്, ഒപ്പം അൾട്രാ വൈഡും ടെലിഫോട്ടോ ലെൻസും ഉണ്ട്.

പുതിയ ടെൻസർ G4 ചിപ്പ് തത്സമയ പ്രോസസിങ് ഉപയോഗിച്ച് ഫോട്ടോഗ്രാഫിയെ കൂടുതൽ മെച്ചപ്പെടുത്തുന്നു, ഇത് മികച്ച ലോ-ലൈറ്റ് പ്രകടനവും വേഗതയേറിയ ഓട്ടോഫോക്കസും സാധ്യമാക്കുന്നു.

മാജിക് ഇറേസറിന്റെ അപ്‌ഡേറ്റ് പതിപ്പ് ഉൾപ്പെടെ, ഫോട്ടോകളിൽ നിന്ന് ആവശ്യമില്ലാത്ത ഒബ്‌ജക്റ്റുകൾ നീക്കൽ എന്നത്തേക്കാളും എളുപ്പമാക്കുന്നു.  പ്രൊഫഷണൽ ഗ്രേഡ് എഡിറ്റിങിനായി “പ്രോ സ്റ്റുഡിയോ” എന്ന പേരിൽ ഒരു പുതിയ എഐ സംവിധാനവും ലഭ്യമാണ്.

ബാറ്ററിയും ചാർജിങും

മുൻ തലമുറയെ അപേക്ഷിച്ച് രണ്ട് മോഡലുകളും വലിയ ബാറ്ററികൾ അവതരിപ്പിക്കുന്നു. പിക്സൽ 9 പ്രോയ്ക്ക് ഒറ്റ ചാർജിൽ 36 മണിക്കൂർ വരെ നിൽക്കാൻ കഴിയുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു, അതേസമയം പിക്സൽ 9 പ്രോ എക്സ്എൽ  ബാറ്ററി ലൈഫ് 40 മണിക്കൂറായി വർദ്ധിപ്പിച്ചു. ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു, രണ്ട് മോഡലുകൾക്കും വെറും 30 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജ് ചെയ്യാൻ കഴിയും. വയർലെസ് ചാർജിങ്, റിവേഴ്സ് വയർലെസ് ചാർജിങ് എന്നിവയും ലഭ്യമാണ്.

പിക്‌സൽ 9 പ്രോയുടെ വില 1,09,999 രൂപയിലാണ് ആരംഭിക്കുന്നത്, പിക്‌സൽ 9 പ്രോ എക്‌സ്എല്ലിൻ്റെ വില 1,24,999 രൂപയിലും. അഒബ്സിഡിയൻ, പോർസലൈൻ, ഹേസൽ, റോസ് ക്വാർട്സ് എന്നി നിറങ്ങളിലും ലഭ്യമാണ്. Pixel 9, Pixel 9 Pro XL എന്നിവയുടെ പ്രീിഓർഡറുകൾ ഫ്ലിപ്പ്കാർട്ടും റീട്ടെയിൽ പങ്കാളികളിലൂടെയും  നാളെ ആരംഭിക്കും. ഓഗസ്റ്റ് 22 മുതൽ ലഭ്യമാകും,

പിക്സൽ 9 സീരീസ്: പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ എക്സ്എൽ, പിക്സൽ 9 പ്രോ ഫോൾഡ് എന്നിവ അടങ്ങുന്ന പുതിയ പിക്സൽ 9 സീരീസാണ് ഗൂഗിൾ അവതരിപ്പിച്ചത്. പുതിയ ഗൂഗിൾ ടെൻസർ ജി4 ചിപ്പ് ഉപയോഗിച്ചാണ് ഫോണുകൾ പ്രവർത്തിക്കുന്നത്.

പിക്സൽ വാച്ച് 3: ഗൂഗിൾ അതിൻ്റെ അടുത്ത തലമുറ സ്മാർട്ട് വാച്ചായ പിക്സൽ വാച്ച് 3യും പുറത്തിറക്കി. വാച്ചിൽ പുതിയ ഡിസൈൻ, മെച്ചപ്പെട്ട ബാറ്ററി ലൈഫ്, ആരോഗ്യ, ഫിറ്റ്നസ് ട്രാക്കിങ് ഫീച്ചറുകൾ എന്നിവയുണ്ട്.

ജെമിനി ലൈവ്: കമ്പനിയുടെ ജെമിനി എഐ മോഡൽ നൽകുന്ന പുതിയ AI അസിസ്റ്റൻ്റായ ജെമിനി ലൈവ് ഗൂഗിൾ പ്രദർശിപ്പിച്ചു. ഇമെയിലുകൾ തയാറാക്കുക, റിമൈൻഡറുകൾ സജ്ജീകരിക്കുക, കോളുകൾ വിളിക്കുക എന്നിങ്ങനെയുള്ള വിവിധ ജോലികളിൽ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് ജെമിനി ലൈവ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ നിർമിക്കും: ഗൂഗിൾ തങ്ങളുടെ പിക്സൽ 8 ഉപകരണങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു,  രാജ്യത്ത് ആദ്യമായാണ് ഒരു പിക്സൽ ഫോൺ നിർമ്മിക്കുന്നത്.

ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് 

 

ഐഫോൺ 16 പ്രോയുടെ 128GB സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 999 ഡോളർ (84000 ഇന്ത്യൻ രൂപയോളം) ആണു വില വരുന്നത്. അതേസമയം ഐഫോൺ 16 പ്രോ മാക്സിൻ്റെ 256GB സ്റ്റോറേജുള്ള ബേസ് മോഡലിന് 1199 ഡോളർ (100700 ഇന്ത്യൻ രൂപയോളം) വിലയാകും. ഡെസേർട്ട് ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലാക്ക് ടൈറ്റാനിയം എന്നിങ്ങനെയുള്ള കളർ ഓപ്ഷനുകളിൽ ഇതിൻ്റെ 512GB, 1TB സ്റ്റോറേജ് വേരിയൻ്റുകളും ലഭ്യമാണ്.

ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയുടെ സവിശേഷതകൾ:
ഡ്യുവൽ സിം (യുഎസിൽ ഇ-സിം, മറ്റിടങ്ങളിൽ നാനോ+ഇ-സിം) സെറ്റപ്പുമായി എത്തുന്ന ഈ സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നത് iOS 18ലും ഇവക്കു കരുത്തു നൽകുന്നത് ആപ്പിളിൻ്റെ സെക്കൻഡ് ജെനറേഷൻ 3nm A18 പ്രോ ചിപ്പുമാണ്. ആപ്പിളിൻ്റെ മുൻ മോഡലുകളെ അപേക്ഷിച്ച് 20 ശതമാനം കുറഞ്ഞ പവർ ഉപയോഗിച്ച് 15 ശതമാനം കൂടുതൽ മികച്ച പ്രകടനം ഇതു നൽകും. ആപ്പിൾ ഇൻ്റലിജൻസ് രണ്ടു സ്മാർട്ട്ഫോണുകളിലും ഉണ്ടാകും.

ആപ്പിളിൻ്റെ അപ്‌ഗ്രേഡഡ് സെറാമിക് ഷീൽഡ് പ്രൊട്ടക്ഷനുള്ള 6.3 ഇഞ്ച്, 6.9 ഇഞ്ച് വലിപ്പമുള്ള സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേകളാണ് യഥാക്രമം ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയിലുള്ളത്. രണ്ട് ഐഫോൺ പ്രോ മോഡലുകളിലും 48 മെഗാപിക്സൽ വൈഡ് പ്രൈമറി ക്യാമറ, 48 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 12 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. സെൽഫികൾക്കായി 12 മെഗാപിക്സൽ ട്രൂഡെപ്ത്ത് ക്യാമറയും നൽകിയിട്ടുണ്ട്.

ആക്ഷൻ ബട്ടണൊപ്പം ക്യാമറ ഫീച്ചറുകൾ പെട്ടന്ന് ഉപയോഗിക്കാൻ കഴിയുന്ന ക്യാമറ കൺട്രോൾ ബട്ടണുമുള്ള ഈ സ്മാർട്ട്ഫോണുകൾക്ക് IP68 റേറ്റിംഗാണ് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ ലഭിച്ചിട്ടുള്ളത്. 1TB വരെ സ്റ്റോറേജ് ഉയർത്താവുന്ന ഈ രണ്ടു മോഡലുകളുടെയും ബാറ്ററി സംബന്ധിച്ച വിവരങ്ങൾ നിലവിൽ ലഭ്യമല്ല. 5G, 4G LTE, ബ്ലൂടൂത്ത്, വൈഫൈ 6E, USB 3.0 ടൈപ്പ് സി പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇവയിലുണ്ട്.

വൺ പ്ലസ് 12ആ‍ർ

ടെക്ക് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡൽ ആണ് വൺപ്ലസ് 12ആ‍ർ. കിടിലൻ ഡിസ്പ്ലേയും മെറ്റൽ ഫ്രെയിമും ഒക്കെയായി എത്തുന്ന ഫോൺ വൺപ്ലസിൻ്റെ മറ്റു ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ നിന്ന് വ്യത്യസ്തമാണ്. കൂടുതൽ ദൃഢത ഉള്ളതിനാൽ കയ്യിൽ നിന്ന് താഴെ വീണാലും കാര്യമായ കേടുപാടുകൾ കൂടാതെ ഈടുനിൽക്കാൻ സാധ്യതയുണ്ട് എന്നതാണ് ഒരു ആകർഷണം.

6.78-ഇഞ്ച് എല്‍ടിപിഒ അമോലെഡ് ഡിസ്പ്ലേയാണുളള ഫോണിൽ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 ആണ് ഉപയോഗിച്ചിരിക്കുന്നത്. 8എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 2എംപി മാക്രോ സെന്‍സര്‍ എന്നിവയുള്ള ഫോണിൽ കിടിലൻ ട്രിപ്പിൾ കാമറയുണ്ട്. 50എംപി സോണി ഐഎംഎക്‌സ് 890 പ്രൈമറി സെന്‍സറുള്ള കാമറയാണ് മറ്റൊരു പ്രധാന ആകർഷണം. 5500എംഎഎച്ച് ബാറ്ററിയാണ് മോഡലിനുള്ളത്. ഒരു ദിവസം മുഴുവൻ ചാർജ് നിൽക്കും.

വൺ പ്ലസ് ആറിൻെറ രണ്ടു മോഡലുകൾ വിപണിയിൽ എത്തി. എട്ടു ജിബി റാമും 122 ജിബി സ്റ്റോറേജുമുള്ള മോഡലിന് 39,999 രൂപയാകും  വില. 16 ജിബി റാമും 265 ജിബി സ്റ്റോറേജുമുള്ള മോഡലിന് 45,999 രൂപയായിക്കും വില.

നേരത്തെ പുറത്തിറക്കിയ വൺ പ്ലസ് 12 പക്ഷേ അത്ര ഒതുക്കമുള്ള മോഡൽ അല്ല. 8.8 എംഎം കനവും 207 ഗ്രാം ഭാരവും ഉണ്ട്. വലിയ ഡിസ്പ്ലേയാണ് ഫോണിൻേറത്. 6.78 ഇഞ്ചു വലിപ്പം വരുന്നതാണ് ഡിസ്പ്ലേ. കർവ് സ്‌ക്രീനുകൾ ഈയിടെയായി ഔട്ട് ഓഫ് ഫാഷൻ ആകുന്നുണ്ട്. വലിയ ഡിസ്പ്ലേ ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ മോഡൽ ആണിത്.

content highlight: best-smartphone-2024

 

Tags: Tech 2024SamsungIPHONEmobilesmartphoneAnweshanam.comഅന്വേഷണം.കോംOppo

Latest News

വത്തിക്കാനിലെ സിസ്റ്റിൻ ചാപ്പലിൽ നിന്ന് വെള്ളപ്പുക; പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുത്തു

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ പാകിസ്താൻ പരിപാടികൾക്ക് വിലക്ക്; സീരീസുകൾ, സിനിമകൾ എന്നിവയുടെ സംപ്രേഷണം തടഞ്ഞ് ഇന്ത്യ

ഇനിയും പ്രകോപനമുണ്ടായാൽ ഉചിതമായ പ്രതികരണം നൽകാൻ രാജ്യം സജ്ജം’

എ.എം.ആര്‍. പ്രതിരോധം: 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, 5 ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.