Why are you comparing yourself to Rajuvettan instead of comparing yourself to my father?
എന്റെ അച്ഛനുമായിട്ട് കംപയര്‍ ചെയ്യാതെ അനുജന്‍ മാധവ് സുരേഷിനെ എന്തിനാണ് പൃഥ്വിരാജുമായിട്ട് താരതമ്യം ചെയ്യുന്നതെന്ന് ഗോകുല്‍ സുരേഷ്. മാധവിന്റെ പെരുമാറ്റവും സംസാരവും പൃഥ്വിരാജിനെ പോലെ തോന്നിക്കുന്നുവെന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗോകുല്‍. കാളിദാസ് ജയറാമിന്റെ വിവാഹത്തിന് എത്തിയഗോകുലിനോട് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മറുപടി.
”ഈ ചോദ്യത്തില്‍ ഒരുപാട് വൈരുദ്ധ്യങ്ങളുണ്ട്. വെറുതെ കാണുന്ന പ്രേക്ഷകന് ഒരു രസം എന്നേയുള്ളൂ. ആദ്യമായിട്ട് സിനിമ ചെയ്യുന്ന പയ്യനാണ് മാധവ്. രാജുവേട്ടന്റെ എക്സ്പീരിയന്‍സിന് അവന്റെ പ്രായമുണ്ട്. സ്‌കൂള്‍ ടൈമില്‍ ഞാന്‍ പൃഥ്വിരാജ് ഫാന്‍ ബോയി ആയിരുന്നു.
മാധവ് വളരെ കോണ്‍ഫിഡന്റ് ആണ്.രാജുവേട്ടനുമായിട്ട് എന്തിനാ കംപയര്‍ ചെയ്യുന്നേ? എന്റെ അച്ഛനുമായിട്ട് എന്താ കംപയര്‍ ചെയ്യാത്തേ എന്നാ ഞാന്‍ ആലോചിക്കുന്നേ. അച്ഛനെ പോലെ തന്നാ അവന്‍ സംസാരിക്കുന്നേ. പിന്നെ, കുറച്ചുകൂടി ചെറിയ പ്രായമല്ലേ? അതിന്റെ ചോരത്തിളപ്പിലുള്ള സംസാരമായിട്ടാ എനിക്ക് തോന്നുന്നത്.”- ഗോകുല്‍ സുരേഷിന്റെ പ്രതികരണം.