ചേരുവകൾ
ചിക്കൻ – 250 g
മുളക് പൊടി – 2 tsp
കുരുമുളക് പൊടി – 1/2 tsp
ചിക്കൻ മസാല – 1/4 – 1/2 tsp
മഞ്ഞൾ പൊടി – 1/4 tsp ഉപ്പ് – ആവശ്യത്തിന്
പച്ചമുളക് – 4
കറിവേപ്പില – 1 കൈ പിടി
വെളിച്ചെണ്ണ – ചിക്കൻ വറുക്കാൻ ആവശ്യത്തിന് (shallow frying )
തയ്യാറാക്കുന്ന വിധം
ചിക്കൻ ചെറിയ കഷ്ണങ്ങളായി മുറിച്ച്, ഉപ്പ് പൊടിയും 1 tsp വിനാഗിരിയും ചേർത്ത് തിരുമ്മി 10 മിനുട്ട് അടച്ചു വെയ്ക്കുക . 10 മിനുട്ടിന് ശേഷം നന്നായി കഴികിയെടുത്തു ചിക്കനിലെ വെള്ളം ഊർന്നു പോകാൻ വെയ്ക്കുക
ഒരു പാത്രത്തിൽ മുളക് പൊടി , ചിക്കൻ മസാല മഞ്ഞൾ പൊടി, കുരുമുളക് പൊടി ,ഉപ്പ് എന്നിവ ചേർക്കുക. ഇതിലേക്കു ചിക്കൻ ഇട്ട് നന്നായി തിരുമ്മി പിടിപ്പിക്കുക . marinate ചെയ്ത ചിക്കൻ കുറഞ്ഞത് 30 മിനുട്ട് അടച്ചു വെയ്ക്കുക .
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോൾ ചിക്കൻ ഇടുക . 3 -4 പച്ചമുളക് കീറിയതും കറിവേപ്പിലയും ചേർക്കുക. ചിക്കൻ ചെറിയ ബ്രൗൺ നിറമായാൽ എണ്ണയിൽ നിന്നെടുത്തു പാത്രത്തിലേക് മാറ്റം.