കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന വിഭവമാണ് ഗുലാബ് ജാമുൻ. വീട്ടില് രുചികരമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
പഞ്ചസാര സിറപ്പ് തയാറാക്കാൻ
- പഞ്ചസാര – 3 കപ്പ്
- വെള്ളം – 3 കപ്പ്
- നാരങ്ങ നീര് – 1 ടേബിൾ സ്പൂൺ
- എലയ്ക്കാ – 3
- കറുവപ്പട്ട – 1
- റോസ് വാട്ടർ – 1 ടേബിൾ സ്പൂൺ
മുകളിൽ കൊടുത്തിരിക്കുന്ന അളവിൽ ചേരുവകളെല്ലാം ചേർത്ത് 5 മിനിറ്റ് ഇടത്തരം ചൂടിൽ തിളപ്പിക്കുക. നൂൽ പരുവമാകാതിരിക്കാൻ ശ്രദ്ധിക്കണം. നേർത്ത തേൻ പരുവമായാൽ മതി.
ഗുലാബ് ജാമുൻ തയാറാക്കാൻ
- പാൽപ്പൊടി – 2 കപ്പ്
- മൈദ – 6 ടേബിൾ സ്പൂൺ
- ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
- നെയ്യ് – 4 ടേബിൾ സ്പൂൺ
- ഏകദേശം 1/2 കപ്പ് പാൽ
തയാറാക്കുന്ന വിധം
- പാൽപ്പൊടി, മൈദ മാവ്, ബേക്കിങ് പൗഡർ എന്നിവ യോജിപ്പിച്ച് എടുക്കുക.
- നെയ്യ് ചേർത്ത് നന്നായി തടവുക.
- പാൽ കുറേശ്ശേ ചേർത്തു മൃദുവായ വിള്ളലില്ലാത്ത മാവ് തയാറാക്കുക. വളരെ മൃദുവായി കുഴച്ച് എടുക്കണം.
- 10 മിനിറ്റ് മാറ്റിവയ്ക്കുക.
- മാവ് കട്ടിയായാൽ അല്പം പാൽ ചേർത്തു മൃദുവാക്കുക.
- വിള്ളലില്ലാത്ത ഉരുളകൾ തയാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഗുലാബ് ജാമുൻ ഫ്രൈ ചെയ്യാൻ
- കുറഞ്ഞ ചൂടിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക.
- കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുമ്പോൾ ആദ്യത്തെ ഉരുളയിടുക. ഉടനെ ശേഷിക്കുന്ന ഉരുളകൾ ഓരോന്നായി വറുക്കാനിടുക .
- കുറഞ്ഞ ചൂടിൽ ഗോൾഡെൻ ബ്രൗൺ നിറമാവുന്നതുവരെ വറുത്തു കോരുക.
- അതിനുശേഷം തണുക്കാൻ 5 മിനിറ്റ് മാറ്റി വയ്ക്കുക.
- ഇടത്തരം ചൂടുള്ള സിറപ്പിൽ ഗുലാബ് ജാമുൻ ഉരുളകളിട്ട് 2 മുതൽ 3 മണിക്കൂർ വരെ ഇട്ട് വയ്ക്കുക.
- ഗുലാബ് ജാമുൻ സിറപ്പിൽ ഏകദേശം ഇരട്ടി വലുപ്പമാകുമ്പോൾ മാറ്റി വയ്ക്കുക.
- കുങ്കുമപ്പൂവും ചെറുതായി അരിഞ്ഞ പിസ്തയുമിട്ട് അലങ്കരിച്ചു കഴിക്കാവുന്നതാണ്.
content highlight: gulab-jamun