അര്‍ദ്ധരാത്രി മുതല്‍ വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ ആപ്പുകള്‍ ലോകവ്യാപകമായി പണിമുടക്കി. ഇന്ത്യയിലും ആപ്പുകള്‍ പണിമുടക്കി. ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാനാണ് തടസം നേരിട്ടത്. ലക്ഷക്കണക്കിന് ആളുകള്‍ ആശയ വിനിമയത്തിനും വിനോദത്തിനും ഉപയോഗിക്കുന്ന ആപ്പുകള്‍ നിശ്ചലമായത് ആളുകളെ ബാധിച്ചു.
അമേരിക്കയില്‍ രാവിലെയാണ് ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തകരാറുകള്‍ നേരിട്ടത്. അതിനാല്‍ ആളുകളെ കാര്യമായി ബാധിച്ചു. ഇന്ത്യയില്‍ അതേസമയം രാത്രി ആയതിനാല്‍ കാര്യമായി ആളുകളെ ബാധിച്ചില്ല. അതത് പ്ലാറ്റ്ഫോമുകള് അറിയിച്ചിട്ടുള്ള ഈ സംഭവവികാസങ്ങള്‍ ജനപ്രിയ ഔട്ട്ടേജ് ട്രാക്കര്‍ ഡൗണ്‍ഡിറ്റക്റ്റര്‍ സ്ഥിരീകരിച്ചു.
തടസം നേരിടാനുള്ള കാരണം എന്തെന്ന് പ്ലാറ്റ്ഫോമുകള് വ്യക്തമാക്കിയിട്ടില്ല. തടസം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കമ്പനി ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചിട്ടുണ്ട്. ഡിസംബര്‍ മാസത്തില്‍ പ്ലാറ്റ്ഫോമുകളുടെ സെര്‍വര്‍ തകരാറുകള്‍ വര്‍ദ്ധിക്കുന്നതായി പരാതിയുണ്ട്. നിരവധി കാരണങ്ങള്‍ അതിനായി പറയുണ്ട്. അവധിക്കാലമായതിനാല്‍ ആശയവിനിമയത്തിനായും ഓണ്‍ലൈന്‍ ഷോപ്പിംഗിനായും പ്ലാറ്റ്ഫോമുകളെ ഉപയോക്താക്കള്‍ ആശ്രയിക്കുന്നതിനാല്‍ സെര്‍വറുകളില്‍ കാര്യമായ തിരക്ക് അനുഭവപ്പെടുന്നു.
ഇത് പരിഹരിക്കാന്‍ കമ്പനികള്‍ നടത്തുന്ന സിസ്റ്റം മെയിന്റനന്‍സ് താല്‍ക്കാലിക തടസ്സങ്ങള്‍ക്ക് കാരണമാകാറുണ്ട്. ചില പ്രദേശങ്ങളിലെ കഠിനമായ ശൈത്യകാല കാലാവസ്ഥ വൈദ്യുതി വിതരണത്തെയും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയെയും ബാധിക്കാറുണ്ട്. ഇതും സെര്‍വറുകളുടെ പ്രകടനത്തെ ബാധിക്കാറുണ്ട്.
CONTENT HIGHLIGHTS: WhatsApp, Facebook, Instagram stopped working: Reasons why the apps stopped working