Kerala

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ച് വരുത്തി ആക്രമിച്ചു; 6 പേർ പിടിയിൽ – dating app fraud case

എറണാകുളത്ത് ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ച് വരുത്തി ആക്രമിച്ച് പണം ആവശ്യപ്പെട്ട സംഭവത്തിൽ ആറ് പേരെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. തുതിയൂരിലെ ഒരു ഹോസ്റ്റലിൽ നിന്നാണ് ആറംഗ സംഘത്തെ പിടികൂടിയത്.

കഴിഞ്ഞ ദിവസം വെളുപ്പിനെയാണ് ആറ് പേർ ചേർന്ന് 27കാരനായ യുവാവിനെ വിളിച്ചു വരുത്തുകയും ബൈക്കിന്‍റെ താക്കോൽ ഊരി എടുക്കുകയും ചെയ്തത്. പിന്നീട് യുവാവിനെ വച്ച് സംഘം വീഡിയോ ചിത്രീകരിക്കുകയും. കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുക്കുകയും. ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മർദിക്കുകയുമായിരുന്നു.

യുവാവിനെ മണിക്കൂറുകളോളം കെട്ടിയിട്ട് മർദിച്ചെന്നും യുവാവിന്‍റെ അച്ഛൻ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്.

STORY HIGHLIGHT: dating app fraud case