മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അമേരിക്കക്കാരിയായ താരമാണ് എമി ജാക്‌സണ്‍. ബ്രിട്ടീഷ് വംശജയായ എമി ജാക്‌സണ്‍ ഐ 2.0, തങ്കമകന്‍, തെരി, സിങ് ഈ ബ്ലിങ് തുടങ്ങി തമിഴ് തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഗര്‍ഭധാരണ വിശേഷങ്ങൾ ആരോധകരോട് പങ്കുവെച്ചിരിക്കുകയാണ്. പതിവ് ബേബി സ്കാനിങ്, തണുത്തുവിറച്ചുള്ള നടത്തം, നല്ല നാടൻ ഉച്ചഭക്ഷണം എന്നിങ്ങനെ അടിക്കുറിപ്പ് നൽകിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഗോസിപ് ഗേള്‍ എന്ന ഷോയിലൂടെ ശ്രദ്ധ നേടിയ എഡ് വെസ്റ്റ്വികുമായി മൂന്ന് വര്‍ഷത്തോളമായി എമി പ്രണയത്തിലായിരുന്നു. ഇതിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോൾ രണ്ടാമതും അമ്മയാകുന്ന കാത്തിരിപ്പിലാണ് താരം. ഭർത്താവും നടനുമായുള്ള എഡ് വെസ്റ്റ്വികുമായുള്ള ആദ്യത്തെ കുഞ്ഞാണ് ഇത്. അഞ്ച് വയസുകാരനായ ആൻഡ്രൂസ് ആണ് എമിയുടെ ആദ്യ മകൻ. മുൻ പങ്കാളിയായ ജോർജ് പനയോട്ടോയിൽ നിന്ന് 2019ൽ ആണ് ആൻഡ്രൂസ് ജനിക്കുന്നത്. 2022ലാണ് എഡ് വെസ്റ്റ്വികുമായി എമിയുടെ പ്രണയം ആരംഭിക്കുന്നത്. ഗോസിപ്പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ഇപ്പോഴത്തെ ഭർത്താവായ എഡ് വെസ്റ്റ്വിക്.
ലിവര്‍പൂള്‍ സ്വദേശിയായ എമി ഐ, തങ്കമകൻ, മദ്രാസ പട്ടണം, താണ്ഡവം, ഏക് ദീവാനാ ഥാ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഐ സിനിമയിലെ പ്രകടനത്തോടെ താരത്തിന് ഇന്ത്യയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഗോസിപ്പ് ഗേള്‍ എന്ന ജനപ്രിയ നാടക പരമ്പരയിലെ ചക്ക് ബാസ് എന്ന കഥപാത്രത്തിലൂടെയാണ് എഡ് വെസ്റ്റ്‌വിക്ക് അറിയപ്പെടുന്നത്. റോമിയോ ആന്റ് ജൂലിയറ്റ്, ബോണ്‍ ഇന്‍ ദി ത്രോട്ട്, ബില്യണയര്‍ റാന്‍സം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.