അയാൾ ഞാനല്ല എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ദിവ്യ പിള്ള തുടർന്ന് പൃഥ്വിരാജ് നായകനായി എത്തിയ ഊഴം എന്ന ചിത്രത്തിലൂടെ താരം കൂടുതലായും ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് പിന്നീട് അങ്ങോട്ട് നിരവധി സിനിമകളിൽ കാണാൻ സാധിച്ചു ഇതിനിടയിൽ നടൻ വിജയ് യേശുദാസ് മായി ബന്ധപ്പെട്ട ചില ഗോസിപ്പുകളിലും താരം ഇടം പിടിച്ചു. ഇപ്പോൾ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് താരം പറയുകയാണ്.
ഞാൻ ജനിച്ചു വളർന്നതൊക്കെ ദുബായിലാണ് അച്ഛൻ നാരായണപിള്ളയ്ക്കും ദുബായിൽ ബിസിനസ് ആയിരുന്നു. ഏവിയേഷൻ ആണ് പഠിച്ചത് കുട്ടിക്കാലം മുതലേ താല്പര്യമായിരുന്നു ഏവിയേഷൻ രംഗത്തോടു. എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്റെ സ്വകാര്യതയാണ് എന്തിനാണ് മറ്റുള്ളവർ അവിടെ എത്തിനോക്കുന്നത് ഞാൻ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും എന്റെ തീരുമാനങ്ങളാണ് എന്നെ മാത്രം ബാധിക്കുന്ന കാര്യങ്ങൾ അതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ പോലും എനിക്ക് താല്പര്യമില്ല. വിവാഹബന്ധത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഞങ്ങൾ പ്രണയത്തിലായിരുന്നു മൂകാംബിക ക്ഷേത്രത്തിൽ ആയിരുന്നു വിവാഹം അദ്ദേഹം ഒരു വിദേശിയായതിനാൽ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല അതിന്റെ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയിൽ ഞങ്ങൾ തമ്മിലും ചില പിണക്കങ്ങൾ ഉണ്ടായി നല്ലൊരു സൗഹൃദം നശിപ്പിക്കേണ്ടല്ലോ എന്ന് കരുതി ഞങ്ങൾ സ്നേഹപൂർവ്വം പിരിഞ്ഞു
നിയമപരമായി വിവാഹിത ആവാതെ ഞാൻ എങ്ങനെയാണ് വിവാഹമോചനം നേടുക ഇതൊക്കെ ഒരുപാട് വർഷങ്ങൾക്കു മുൻപേ നടന്ന കാര്യങ്ങളാണ് അദ്ദേഹം ഇപ്പോൾ മറ്റൊരു വിവാഹമൊക്കെ കഴിച്ച് സന്തോഷത്തോടെ ജീവിക്കുകയാണ്. അച്ഛനും അമ്മയും ഇപ്പോൾ മാവേലിക്കരയിലാണ് സ്ഥിരതാമസം ചേച്ചിയും ഭർത്താവും ചെന്നൈയിലാണ് താമസം. എന്നെ ഞാനായി കണ്ട് ചേർത്തുപിടിക്കുന്ന ചില മനുഷ്യരുണ്ട് അവരാണ് എന്റെ ജീവിതത്തിന്റെ വിജയം എന്നും ദിവ്യ പറയുന്നു.