കോളജ് അധ്യാപകന്റെ കൈ വെട്ടിയ കേസിൽ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന എസ്.ഡി.പി.ഐ പ്രവർത്തകൻ ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ടുവീട്ടിൽ എം.കെ. നാസറിന്റെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചും ജാമ്യം അനുവദിച്ചും ഹൈകോടതി ഉത്തരവ്. ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എബിബിവാര്ഡാങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.
മൂന്നാം പ്രതിയായ ഇയാൾ ഒമ്പത് വർഷമായി തടങ്കലിലാണെന്നതും സമാന കുറ്റം ചെയ്ത കൂട്ടുപ്രതികൾ അഞ്ച് വർഷം തടവുശിക്ഷയനുഭവിച്ച് മോചിതരായതും കണക്കിലെടുത്താണ് ഉത്തരവ്. ശിക്ഷാവിധി സംബന്ധിച്ച് എൻ.ഐ.എയും പ്രതികളും സമർപ്പിച്ച അപ്പീലുകൾ ഹൈകോടതിയിൽ ദീർഘനാളായി ശേഷിക്കുകയാണെന്നതും വർഷങ്ങൾക്ക് ശേഷം കീഴടങ്ങിയ ഒന്നാം പ്രതി സവാദിന്റെ വിചാരണ തുടങ്ങിയിട്ടില്ലാത്തതിനാൽ തീർപ്പുകൾ വൈകാനിടയുണ്ടെന്നതും കോടതി പരിഗണിച്ചു. എൻ.ഐ.എ പ്രത്യേക കോടതി വിധിക്കെതിരെ നാസർ സമർപ്പിച്ച അപ്പീലിലാണ് ഉത്തരവ്.
STORY HIGHLIGHT: teachers hand cut case