വൈകുന്നേര ചായക്കൊപ്പം കഴിക്കാൻ എന്തെങ്കിലും സ്പെഷ്യലായി ഉണ്ടെങ്കിൽ കുശാലായി അല്ലെ, വളരെ എളുപ്പത്തിൽ ഗോതമ്പു ബോണ്ട എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഗോതമ്പ് പൊടിയിൽ ഉപ്പ്, സോഡാ പൊടി, ജീരകം, തേങ്ങാ കൊത്ത്, ഏലാക്കാ പൊടി ഇട്ട് ഇളക്കി വയ്ക്കുക. ശർക്കര പാനിയിൽ പഴമിട്ട് മിക്സിയിൽ അരച്ച് എടുക്കുക. ഇത് ഗോതമ്പ് പൊടിയിൽ ചേർത്ത് കുറച്ച് ലൂസായി കുഴച്ച് എടുക്കുക (കയ്യിൽ എടുത്താൽ ഒന്ന് ഷെയിപ്പ് ചെയാൻ പാകം ആയിരിക്കണം) ഇത് 2 മണിക്കുർ എങ്കിലും പൊങ്ങാൻ വയ്ക്കുക (ശർക്കര പാനി പോരാങ്കിൽ ബാക്കി വെള്ളം ചേർക്കാം) 2 മണിക്കൂറിന് ശേഷം ഓയിൽ ചൂടാക്കി കയ്യിൽ ഇത്തിരി വെള്ളം നനച്ച ശേഷം മാവ് ഒരോ ചെറിയ ഉരുളകളായി എടുത്ത് ചൂടായ എണ്ണയിൽ മീഡിയം ഫ്ലെയിമിൽ ഇട്ട് വറുത്ത് കോരുക.