ചേരുവകൾ
ഓട്സ് – 2 കപ്പ്
ചെറിയ ചൂടുള്ള വെള്ളം- 2 1/2 കപ്പ്
നെയ്യ് – 4 ടേബിൾസ്പൂൺ
ശർക്കര – 1 കപ്പ്
എലക്കപ്പൊടി- 1/2 ടീസ്പൂൺ
അണ്ടിപരിപ്പ് – 2 ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
ആദ്യം ഓട്സിലേക്ക് ചെറു ചൂടുവെള്ളം ഒഴിച്ച് ഒരു 10 മിനിറ്റ് മാറ്റി വെയ്ക്കുക. ശേഷം വെള്ളത്തോടെ ഇത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം അരിപ്പയിൽ ഒന്ന് അരിച്ചെടുക്കാം. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് 3 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് അത് ചൂടായി വരുമ്പോൾ അതിലേക്ക് ഓട്സ് മിക്സ് ഒഴിച്ചുകൊടുത്ത് നന്നായി ഇളക്കി കുറുക്കി എടുക്കാം. നന്നായി കുറുകി വന്നാൽ ഇനി ഇതിലേക്ക് ശർക്കര ചേർത്ത് നന്നായി ഇളക്കാം. ശേഷം എലക്കപ്പൊടിയും, അണ്ടിപരിപ്പും കൂടെ ഒരു ടേബിൾസ്പൂൺ നെയ്യ് കൂടി ചേർത്ത് ഇളക്കി പാനിൽ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോൾ പരന്ന ഒരു പാത്രത്തിലേക്ക് നെയ്യ് തടവി അതിലേക്ക് ഇത് ഒഴിച്ച് സെറ്റ് ചെയ്യാൻ വെയ്ക്കാം. തണുത്തതിന് ശേഷം കട്ട് ചെയ്ത് കഴിക്കാം.