എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം സംഗീതജ്ഞന് ടി.എം. കൃഷ്ണയ്ക്ക് നല്‍കുന്നത് തടഞ്ഞ് സുപ്രീം കോടതി. സുബ്ബലക്ഷ്മിയുടെ ചെറുമകന് നല്കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി സ്റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്. സുബ്ബലക്ഷ്മിയെ മാധ്യമങ്ങളിലൂടെയും മറ്റ് പ്രസിദ്ധീകരണങ്ങളിലൂടെയും ടി.എം.കൃഷ്ണ അപഹസിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അവരുടെ പേരിലുള്ള പുരസ്കാരം കൃഷ്ണയ്ക്ക് നല്‍കരുതെന്നുമായിരുന്നു ചെറുമകന് വി ശ്രീനിവാസന് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.
ശ്രീനിവാസന് സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹത്തിന് പുരസ്കാരം നല്‍കരുതെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് ഹൃഷികേശ് റോയ്, എസ്.വി.എന്‍. ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
STORY HIGHLIGHT: supreme court stays tm krishnas ms subbulakshmi award