Food

പൈനാപ്പിൾ വെച്ച് രുചികരമായ ക്രഞ്ചി കേക്ക് തയ്യാറാക്കിയാലോ? | Pineapple crunchy cake

പൈനാപ്പിൾ വെച്ച് രുചികരമായ ക്രഞ്ചി കേക്ക് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • പഞ്ചസാര – 125 ഗ്രാം
  • വെണ്ണ – 125 ഗ്രാം
  • മൈദ -325 ഗ്രാം
  • മുട്ട – 2 എണ്ണം
  • പൈനാപ്പിൾ ജൂസ് – 125 മില്ലി
  • എസ്സൻസ് – 1/2 സ്പൂൺ
  • പൈനാപ്പിൾ നുറുക്കിയത് – 1 കപ്പ്
  • ബേക്കിംഗ് പൗഡർ – 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

വെണ്ണയും പഞ്ചസാരയും കൂട്ടി നന്നായി പതപ്പിക്കുക .ഇതിലേക്ക് മുട്ട ഓരോന്ന് പൊട്ടിച്ചൊഴിച്ച് പതപ്പിക്കുക. മൈദയും ബേക്കിംഗ് പൗഡറും യോജിച്ചിച്ച് അരിപ്പയിലൂടെ രണ്ടു മൂന്നു തവണ അരിക്കണം. മുട്ടക്കൂട്ടിലേക്ക് മൈദക്കൂട്ടും ജൂസും ഒന്നിടവിട്ട് ചേർത്ത് സാവധാനം യോജിപ്പിക്കുക. പൈനാപ്പിൾ അരിഞ്ഞത് ചുവടു കട്ടിയുള്ള പാത്രത്തിലിട്ട് അടുപ്പിൽ വച്ച് വെള്ളമയമില്ലാതെ വറ്റിച്ചെടുക്കുക. തണുത്ത ശേഷം ഈ പൈനാപ്പിളും എസ്സൻസും കേക്ക് കൂട്ടിൽ ചേർത്ത് സാവധാനം മിക്സ് ചെയ്യണം. ഒരു ബേക്കിംഗ് പാത്രത്തിൽ വെണ്ണ പുരട്ടി കേക്ക് കൂട്ടൊഴിച്ച് 180° cൽ 30 മിനിറ്റ് നേരം ബേക്ക് ചെയ്തെടുക്കുക