ഒരു പറ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന രുചിക്കൂട്ട്.
ചേരുവകൾ
ഉണക്ക ചെമ്മീൻ – 1/2 കപ്പ്
ചെറിയുള്ളി – 5 എണ്ണം
വറ്റൽ മുളക് – 5 -6 എണ്ണം
തേങ്ങ ചിരവിയത് – 1 കപ്പ്
കറിവേപ്പില – 1 തണ്ട്
ഇരുമ്പൻ പുളി – 2 എണ്ണം
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും കൂടി ഒരു മിക്സിയിൽ ഇട്ടു തരുതരുപ്പായി അരച്ചെടുക്കാം. ഒരു പറ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി.
content highlight: chemmeen-chammanthi