News

സ്ത്രീകളിലെ കേശ സംരക്ഷണം| long+hair+in+women

സ്ത്രീ സൗന്ദര്യത്തെ കുറിച്ച് പറയുമ്പോൾ ആദ്യം പറയുന്നത് മുടിയെ കുറിച്ചാണ്.

സ്ത്രീ സൗന്ദര്യത്തെ കുറിച്ച് പറയുമ്പോൾ ആദ്യം പറയുന്നത് മുടിയെ കുറിച്ചാണ്. എന്നാൽ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക പേരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. കൃത്യമായ സംരക്ഷണവും സമീകൃതമായ ആഹാരവും മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് .നിങ്ങളുടെ മുടിയിഴകളുടെ ആരോഗ്യവും നീളവും നിലനിർത്താൻ നിങ്ങൾ കഴിയുംവിധം ശ്രമിക്കണം!അതിനാൽ മുടി വേഗത്തിൽ വളരുന്നതിനും, ആരോഗ്യമുള്ളതാക്കുന്നതിനും സഹായകരമായ കുറച്ച് കേശ സംരക്ഷണ പൊടിക്കൈകൾ ഇതാ.

ഉലുവയും വെളിച്ചെണ്ണും കലര്‍ന്ന മിശ്രിതം മുടിവളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. വെളിച്ചെണ്ണയില്‍ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നത് വരെ ചൂടാക്കണം. ഈ ഓയില്‍ ചെറുചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാവുന്നതാണ്. മുടി ആരോഗ്യത്തോടെ തഴച്ച് വളരാന്‍ ഇത് സഹായിക്കും.

മൂന്നുമാസം കൂടുമ്പോഴോ ആറ് ആഴ്ച കൂടുമ്പോഴോ മുടിയുടെ പിളർന്ന അഗ്രങ്ങൾ വെട്ടി വൃത്തിയാക്കണം. എങ്കിലേ മുടി കരുത്തോടെ വളരൂ.

ഉലുവയും മുട്ടയുടെ മഞ്ഞയും കലക്കി മുടിയില്‍ തേച്ചു പിടിപ്പിക്കാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവുമെല്ലാം വര്‍ധിപ്പിക്കും.

കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ തേയ്ക്കാം. ഇതു മുടി വളര്‍ച്ചയെ സഹായിക്കുമെന്നു മാത്രമല്ല, മുടിയ്ക്കു കറുപ്പ് നിറം നല്‍കാനും സഹായിക്കും. അകാലനര ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്.

ഉലുവ കുതിര്‍ത്തത് അരച്ച് തൈരില്‍ ചേര്‍ത്ത് മുടിയില്‍ തേയ്ക്കുന്നത് മുടി വളര്‍ച്ചയ്ക്കും മുടികൊഴിച്ചിലിനും ഉള്ള നല്ലൊരു മരുന്നാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.

content highlight : long+hair+in+women