സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിയ നടിയാണ് മുക്ത. വലിയൊരു ആരാധകനിരയെ തന്നെ മുക്ത തുടർന്ന് സ്വന്തമാക്കുകയും ചെയ്തു. വളരെ കുറച്ച് കാലങ്ങൾ മാത്രമേ മലയാള സിനിമയിൽ നിലനിന്നിട്ടുള്ളൂ എങ്കിലും അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഓർമിക്കുന്നതാണ് ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് തമിഴിൽ അഭിനയിച്ച താമരഭരണി എന്ന ചിത്രമായിരുന്നു താമരഭരണി എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ജൂനിയർ നയൻതാര എന്നുള്ള ഒരു പരാമർശം നടിക്ക് നേടിക്കൊടുത്തു.
ഒരുപാട് ബുദ്ധിമുട്ടുകൾക്കിടയിൽ നിന്നും സിനിമയിലെത്തി തന്റേതായ ഒരു കരിയർ പടുത്തുയർത്ത വ്യക്തിയാണ് മുക്ത. അടുത്തകാലത്ത് താരം ചിലർ സീരിയലുകളിലും വേഷമിട്ടിരുന്നു ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത കൂടത്തായി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത നമ്മൾ തുടങ്ങിയ സീരിയലുകളിൽ വളരെ മികച്ച കഥാപാത്രങ്ങളെ തന്നെയാണ് താരം അവതരിപ്പിച്ചത് ഇപ്പോൾ താരത്തിന്റെ ചില വാക്കുകളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.
സിനിമയിൽ നിൽക്കണമെങ്കിൽ കുറച്ച് അധികം അഡ്ജസ്റ്റ് മെന്റ് ചെയ്യേണ്ടിവരും. അത് ഞാൻ മനസ്സിലാക്കിയതാണ് ഈ പ്രശ്നം കൂടുതലും നേരിടുന്നത് സിനിമയിലേക്ക് ആദ്യമായി എത്തുന്ന ആളുകളാണ് എന്ന് തുറന്നു പറയുകയാണ് നടി. പല നടിമാരും സിനിമ വളരെ സേഫ് ആണ് എന്ന് പറയുന്ന സാഹചര്യത്തിലാണ് സിനിമയെക്കുറിച്ചുള്ള നടിയുടെ ഈ പരാമർശം ശ്രദ്ധ നേടുന്നത് സിനിമയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഇപ്പോൾ താരം പറയാതെ പറയുന്നത് എന്നാണ് പലരും പറയുന്നത്.