ചേരുവകള്‍ :
ഉണക്ക മുന്തിരി – നാല് കിലോഗ്രാം (കഴുകി വൃത്തിയാക്കിയത്)
പഞ്ചസാര – ആറ് കിലോഗ്രാം
ഗോതമ്പ് – ഒരു കിലോഗ്രാം
യീസ്റ്റ് – നാല് സ്പൂണ്‍ (ചെറിയ സ്പൂണ്‍)
മുട്ട – നാല് എണ്ണം
പഞ്ചസാര ഒരു കിലോ
തയ്യാറാക്കുന്ന വിധം:
മുന്തിരി കഴുകി വാരിയെടുത്ത് വെള്ളം വാര്‍ക്കുക. വെള്ളം നന്നായി വാര്‍ന്ന മുന്തിരി ഉടച്ച് ഭരണിയില്‍ ഇടുക. ഇതിലേക്ക് അഞ്ചുകിലോഗ്രാം പഞ്ചസാര, യീസ്റ്റ്, ഗോതമ്പ് എന്നിവ ചേര്‍ക്കുക. ഭരണി നിറയെ വെള്ളം ഒഴിക്കുക. തിളപ്പിച്ചാറിയ വെള്ളമാണ് ഒഴിക്കേണ്ടത്. കോഴിമുട്ട പൊട്ടിച്ച് വെള്ളമാത്രമെടുത്ത് നന്നായി പതപ്പിക്കുക. പതച്ച മുട്ട ഭരണിയിലേക്ക് ഒഴിക്കുക. ഒരു തുണി ഉപയോഗിച്ച് ഭരണി മൂടിവയ്ക്കുക. ഇരുപത്തിരണ്ടു ദിവസം സൂക്ഷിച്ചു വയ്ക്കണം. ആദ്യത്തെ മൂന്നു ദിവസം ചിരട്ടകൊണ്ടുണ്ടാക്കിയ തവികൊണ്ട് ചെറുതായി ഇളക്കണം.ഇരുപത്തി രണ്ടാം ദിവസം മൂടി അഴിച്ച് ദ്രാവകം അരിച്ച് മറ്റൊരു പാത്രത്തിലേക്കു മാറ്റുക. ഒരു കിലോ പഞ്ചസാര ചീനച്ചട്ടിയില്‍ കരിച്ചെടുത്ത് ഇതിലേക്ക് ഒഴിക്കുക. ഇതിലേക്ക് അല്‍പ്പം rum (മദ്യം) ഒഴിച്ച് ഇളക്കുക. ഒരു ദിവസം ഈ പാത്രം മൂടിവയ്ക്കുക. അടുത്ത ദിവസം മൂടി അഴിച്ച് കുപ്പിയില്‍ നിറച്ച് ഉപയോഗിക്കാം.