വിവിധ സ്‌മാർട്ട് ഗാഡ്‌ജറ്റുകൾക്ക് ക്രിസ്‌തുമസ് ഓഫർ പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ ബ്രാൻഡായ സാംസങ്. ഗ്യാലക്സി വാച്ച് അൾട്ര, ഗ്യാലക്സി വാച്ച് 7, ഗ്യാലക്സി ബഡ്‌സ് 3 സിരീസ് തുടങ്ങി അനേകം ഉപകരണങ്ങൾക്ക് സാംസങ് ഓഫറും, ക്യാഷ്‌ബാക്കും, ട്രേഡ്-ഇൻ ഡീലും, 24 മാസം വരെ നോ-ഇൻററെസ്റ്റ് ഇഎംഐ സൗകര്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 20 മുതൽ സാംസങ് വെബ്‌സൈറ്റിൽ ഈ ഓഫർ ലഭിക്കും.
ഗ്യാലക്സി വാച്ച് അൾട്ര
59,999 രൂപ ലോഞ്ച് വിലയുള്ള ഗ്യാലക്സി വാച്ച് അൾട്രയ്ക്ക് 12,000 ബാങ്ക് ക്യാഷ്‌ബാക്കോ 10,000 രൂപ അപ്ഗ്രേഡ് ബോണസോ നേടാം. 24 മാസം വരെ നോ-ഇൻററെസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും.
ഗ്യാലക്സി വാച്ച് 7
പുറത്തിറക്കിയപ്പോൾ 29,999 രൂപ വിലയുണ്ടായിരുന്ന ഗ്യാലക്സി വാച്ച് 7ന് 8,000 രൂപ ക്യാഷ്ബാക്കോ 8,000 രൂപ അപ്ഗ്രേഡ് ബോണസോ നേടാൻ അവസരമുണ്ട്. 24 മാസം വരെ നോ-ഇൻററെസ്റ്റ് ഇഎംഐ സൗകര്യം ലഭിക്കും.
ഗ്യാലക്സി ബഡ്സ് 3 പ്രോ
19,999 രൂപ വിലയുണ്ടായിരുന്ന ഗ്യാലക്സി ബഡ്‌സ് 3 പ്രോയ്ക്ക് 5,000 രൂപ ക്യാഷ്ബാക്കോ 5,000 രൂപ അപ്ഗ്രേഡ് ബോണസോ നേടാം. 24 മാസം വരെ നോ-ഇൻററെസ്റ്റ് ഇഎംഐ സൗകര്യവും സാംസങ് ഓഫർ ചെയ്യുന്നു.
ഗ്യാലക്സി ബഡ്‌സ് 3
14,999 രൂപയായിരുന്നു ഗ്യാലക്സി ബഡ്സ് 3 പുറത്തിറക്കിയപ്പോഴുള്ള വില. 4,000 രൂപ ക്യാഷ്ബാക്കോ 4,000 രൂപ അപ്ഗ്രേഡ് ബോണസോ ഇതിനൊപ്പം നേടാം. 24 മാസം വരെ നോ-ഇൻററെസ്റ്റ് ഇഎംഐ ഈ ബഡ്സിനും ലഭിക്കും.
ഗ്യാലക്സി ബഡ്സ് എഫ്ഇ
7,999 രൂപയ്ക്കാണ് സാംസങ് ഗ്യാലക്സി ബഡ്സ് എഫ്ഇ പുറത്തിറക്കിയത്. ഈ ബഡ്സിന് 4,000 രൂപ ക്യാഷ്ബാക്കോ 4000 രൂപ അപ്ഗ്രേഡ് ബോണസോ ക്രിസ്തുമസ് ഓഫറായി ലഭിക്കും.
content highlight: samsung-announces-deals-and-offers