Health

വയറിലെ കൊഴുപ്പ് കൂടുന്നുണ്ടോ ; കഴിക്കാം ഈ 10 പഴങ്ങൾ | fruits-to-burn-belly-fat

ഭക്ഷണം സമയത്ത് കഴിക്കാത്തത് കൊണ്ടും ആവശ്യത്തിൽ കൂടുതൽ കഴിക്കുന്നത് കൊണ്ടും പലരിലും അമിതഭാരം ഉണ്ടാകുന്നു.

 

ദൈനംദിന ജീവിതത്തിൽ എല്ലാവരും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ് പച്ചക്കറികളും പഴങ്ങളും. ഭക്ഷണം സമയത്ത് കഴിക്കാത്തത് കൊണ്ടും ആവശ്യത്തിൽ കൂടുതൽ കഴിക്കുന്നത് കൊണ്ടും പലരിലും അമിതഭാരം ഉണ്ടാകുന്നു. ഭാരം കൂടുമ്പോൾ കൂടെ വരുന്നതാണ് കുടവയർ. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ പല വ്യായാമ മുറകളും ഉപയോഗപ്രദമാകുമെങ്കിലും, ശരിയായ ഭക്ഷണക്രമം പിന്തുടരേണ്ടതും പ്രധാനമാണ്. പച്ചക്കറികളും പഴങ്ങളും അറിഞ്ഞു കഴിക്കണം. അതുപോലെ ആവശ്യത്തിന് വ്യായാമവും വേണം. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചപത്ത് പഴങ്ങൾ ഇവിടെ നൽകുന്നു

ആപ്പിൾ
ആപ്പിളിൽ നാരുകളും വെള്ളവും കൂടുതലാണ്. കൂടുതൽ നേരം വയർ നിറഞ്ഞ സംതൃപ്തി നിലനിർത്തുകയും പകൽ സമയത്ത് കുറച്ച് ഭക്ഷണം കഴിക്കാൻ ഇടയാക്കുകയും ചെയ്യും. ഒരു ദിവസം ഒരു ആപ്പിൾ തൊലിയോടുകൂടി കഴിക്കാൻ ശ്രിമിക്കുക. രാവിലെ പ്രഭാത ഭക്ഷണത്തിനൊപ്പമോ അതല്ലെങ്കിൽ വ്യായാമത്തിനു മുൻപുള്ള സ്നാക്സ് ആയോ കഴിക്കാം.

ഗ്രേപ്ഫ്രൂട്ട്
ഉപാപചയപ്രവർത്തനം വർധിപ്പിച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഗ്രേപ്ഫ്രൂട്ടിന്റെ പകുതി പ്രഭാതഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ മുമ്പായി കഴിക്കുക. പ്രഭാതഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ 20-30 മിനിറ്റ് മുമ്പ് കഴിക്കുന്നത് നല്ലതാണ്.

അവോക്കാഡോ
അവോക്കാഡോയിൽ ഉയർന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു, അതിലൂടെ കൊഴുപ്പുകളുടെ സംഭരണം തടയുന്നു. പകുതി അവോക്കാഡോ ലഘുഭക്ഷണമായി അല്ലെങ്കിൽ സാലഡിൽ ഉൾപ്പെടുത്തി കഴിക്കാം. അതിരാവിലെ അല്ലെങ്കിൽ ഉച്ചകഴിഞ്ഞ് ഏകദേശം 3 മണിക്കാണ് അവോക്കാഡോ കഴിക്കുന്നതിനുള്ള അനുയോജ്യമായ സമയം.

ബെറികൾ
ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറികളും വയറിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന പഴങ്ങളാണ്. ആന്റിഓക്‌സിഡന്റുകളാലും നാരുകളാലും സമ്പന്നമാണ് ഇവ. വിശപ്പ് നിയന്ത്രിക്കുകയും കൊഴുപ്പ് ശേഖരണം തടയുകയും ചെയ്യുന്നു. ഒരു കപ്പ് ബെറികൾ ലഘുഭക്ഷണമായി കഴിക്കുക അല്ലെങ്കിൽ യോഗർട്ടിൽ ചേർത്ത കഴിക്കാം. ഇതൊരു പ്രഭാതഭക്ഷണമായോ ഡെസർട്ടായോ കഴിക്കാം.

തണ്ണിമത്തൻ
തണ്ണിമത്തൻ വയറിലെ കൊഴുപ്പ് എരിച്ചു കളയാൻ ഏറ്റവും ഫലപ്രദമായ പഴങ്ങളിൽ ഒന്നാണ്. അവയ്ക്ക് കുറഞ്ഞ കലോറിയുണ്ട്. ശരീരത്തിൽനിന്ന് വിഷാംശം ഇല്ലാതാക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഒരു ലഘുഭക്ഷണമായി രണ്ട് കപ്പ് അല്ലെങ്കിൽ ഭക്ഷണത്തിന് മുമ്പായി കഴിക്കാം. ഉച്ചഭക്ഷണത്തിനു മുമ്പായോ അത്താഴത്തിന് മുമ്പോ ആണ് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

പപ്പായ
വയറിലെ കൊഴുപ്പ് കത്തിക്കാൻ ഏറ്റവും ഫലപ്രദമായ പഴങ്ങളിലൊന്നാണ് പപ്പായ. ഒരു ദിവസം ഒരു കപ്പ് പപ്പായ കഴിക്കാം അല്ലെങ്കിൽ സ്മൂത്തികളിൽ ചേർക്കുക. രാവിലെയോ വൈകുന്നേരമോ ലഘുഭക്ഷണമായി കഴിക്കുന്നതാണ് നല്ലത്.

പൈനാപ്പിൾ
ശരീരഭാരം കുറയ്ക്കാനും പൈനാപ്പിൾ സഹായിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഒരു ദിവസം ഒരു കപ്പ് പൈനാപ്പിൾ കഴിക്കാം. ഭക്ഷണത്തിന് ശേഷം കഴിക്കുന്നതാണ് നല്ലത്.

കിവി
വിറ്റാമിൻ സിയും നാരുകളും കൂടുതലായതിനാൽ ശരീരഭാരം കുറയ്ക്കാൻ കിവി കഴിക്കുന്നത് ഗുണം ചെയ്യും. വയറിലെ കൊഴുപ്പ് കത്തിക്കാൻ ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ് കിവി. ഒരു ദിവസത്തിൽ രണ്ട് കിവി കഴിക്കാം അല്ലെങ്കിൽ അവ സ്മൂത്തികളിൽ ചേർക്കാം. രാവിലെയോ ഉറങ്ങുന്നതിനു മുമ്പോ കഴിക്കാം.

മാതളനാരങ്ങ
വയറിലെ കൊഴുപ്പ് കത്തിക്കാൻ ഫലപ്രദമായ ഒരു പഴമാണ് മാതളനാരങ്ങ. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ഒരു കപ്പ് മാതളനാരങ്ങ കഴിക്കാം. ഉച്ചകഴിഞ്ഞ് അല്ലെങ്കിൽ ഭക്ഷണത്തിന് ശേഷം കഴിക്കാം.

ഓറഞ്ച്
ഓറഞ്ചിൽ കുറഞ്ഞ കലോറിയുണ്ട്. വൈറ്റമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്. ഉപാപചയപ്രവർത്തനം വർധിപ്പിക്കാൻ അവ സഹായിക്കുന്നു. ദിവസവും ഒരു ഓറഞ്ച് കഴിക്കാം. രാവിലെയോ വ്യായാമത്തിന് ശേഷമുള്ള ലഘുഭക്ഷണമായോ കഴിക്കുന്നതാണ് നല്ലത്.

ഗ്രേപ്ഫ്രൂട്ട്
ഉപാപചയപ്രവർത്തനം വർധിപ്പിച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഗ്രേപ്ഫ്രൂട്ടിന്റെ പകുതി പ്രഭാതഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ മുമ്പായി കഴിക്കുക. പ്രഭാതഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ 20-30 മിനിറ്റ് മുമ്പ് കഴിക്കുന്നത് നല്ലതാണ്.

content highlight : fruits-to-burn-belly-fat