Travel

തെക്കൻ എത്യോപിയയിലെ വിദൂര ഗ്രാമമാണ് ശല എന്ന ഗ്രാമത്തിന്റെ വിചിത്ര ഐതിഹ്യം

ശല ഒരു അർദ്ധ മരുഭൂപ്രദേശമാണ് എന്ന് തന്നെ പറയാം. ജലസാന്നിധ്യം ഒട്ടുമില്ലാത്ത ഭൂപ്രകൃതി ആണ്. കാലാന്തരത്തിൽ ഒഴുക്ക് നിലച്ചു വരണ്ടു പോയ ഒരു നദീ ചാലാണ് ഗ്രാമത്തിലേക്കുള്ള ഒരു പാതയായി വരുന്നത്. ഗർത്തങ്ങളും പാറക്കല്ലുകളും നിറഞ്ഞ നദീ ചാലിലൂടെ കയറിയും ഇറങ്ങിയും കുലുങ്ങിയും വേണം ഗ്രാമത്തിൽ എത്തുവാൻ.

ഒറോമിയ വർഗക്കാരാണ് ഇവിടെ ജീവിച്ചു പോരുന്നത്. മറ്റു ആഫ്രിക്കൻ ഗോത്രങ്ങളിലെ പോലെ ഇവർ കാലി സമ്പത്തുള്ളവരല്ല. കുറവാണു ഇവരുടെ കന്നുകാലി കൂട്ടം. ജല ദൗർലഭ്യത മൂലം ഇവർ കൃഷി ചെയ്യുന്നുമില്ല . മന്ത്രവാദമാണ് ഇവരുടെ കുലത്തൊഴിൽ എന്നത്. മന്ത്രവാദവും ആഭിചാരവുമാണ് കുടുമ്പങ്ങളിലെ പ്രധാന വരുമാന മാർഗം. ഗ്രാമത്തിലെ മുതിർന്ന സ്ത്രീകളാണ് ആഭിചാര കർമ്മികൾ ആയി എത്തുന്നത്.എത്യോപ്യൻ ഉൾനാടുകളിൽ വിവാഹത്തിനും മറ്റു കുടുംബഘോഷങ്ങളിലും മന്ത്രവാദം പോലുള്ള കാര്യങ്ങൾ ഒഴിച്ച് കൂടാത്തതാണ് എന്ന് തന്നെ പറയാം . അയൽ ഗ്രാമങ്ങളിലേക്ക് പരികർമികളായി പോവുന്നത് ശെലയിലെ സ്ത്രീകളാണ്. ഇവിടെ പ്രായം ചെന്ന സ്ത്രീകളുടെ മുൻവരിയിലെ പല്ലുകൾ മുഴുവൻ നീക്കം ചെയ്‌തിരിക്കുന്നത്‌ ആയി കാണാം. ഇതേ കുറിച്ച് എത്യോപ്യൻ ഐതീഹ്യം ഉണ്ട്, മന്ത്രവാദ സമയത്തു പിശാചുക്കളെയും ദുർഭൂതങ്ങളെയും വായിലേക്ക് ആവാഹിക്കുന്നതിനു വേണ്ടിയാണത്രെ അവർ പല്ലുകൾ പിഴുതു കളഞ്ഞിരിക്കുന്നത് എന്നാണ് ഐതീഹ്യം.

ഊഷര ഭൂപ്രകൃതിയുള്ള ഇവിടുത്തെ ജീവിതം വളരെ ബുദ്ധിമുട്ടേറിയതാണ് . ദൂരെ ശേലാ തടാകത്തെയാണ് ഇവർ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ഒരുപാട് വെല്ലുവിളികൾ നേരിടുന്ന ഇവരുടെ ജീവിതത്തെ എളുപ്പം ആക്കുന്നത് കഴുതകളാണ്. വിറകും ദൂരെയുള്ള തടാകത്തിൽ നിന്ന് വെള്ളവും ചുമന്നു കൊണ്ടുവരുന്നത് കഴുതകളാണ്. വിറകുകളുടെ വമ്പിച്ച കെട്ടുകളും ഭാരിച്ച ജല ഭരണികളും പുറത്തു ചുമന്നു ആയാസപ്പെട്ട് ഭാരം വലിക്കുന്ന ആ സാധു മൃഗങ്ങളെ കാണുമ്പൊൾ തന്നെ വേദന തോന്നും. കാണുന്നവർക്ക് അവർ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന് തോന്നുമെങ്കിലും ആ ഗ്രാമത്തിൽ കണ്ട മനുഷ്യരെല്ലാം സംതൃപ്തരും സന്തോഷവാന്മാരും ആണ് .
Story Highlights ; shala place