മകൻ ആകാശ് ഹെബ്ബാറിന്റെ വിവാഹം ആഘോഷമാക്കി മാറ്റി ടെലിവിഷൻ താരവും നടനുമായ രാജേഷ് ഹെബ്ബാര്‍. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി ക്ഷണിച്ചവരെല്ലാം വിവാഹത്തിനെത്തിയതില്‍ ഒരുപാട് സന്തോഷമെന്നായിരുന്നു രാജേഷിന്റെ പ്രതികരണം. ടെലിവിഷന്‍ മേഖലയില്‍ നിന്നായി നിരവധി പേരാണ് വിവാഹത്തില്‍ പങ്കുചേരാനായി എത്തിയിരുന്നു. മൻസി സൊങ്കർ ആണ് വധു.
‘മനസ് നിറയെ സന്തോഷമാണ്. രണ്ട് കുടുംബങ്ങളുടെ മാത്രമല്ല സംസ്‌കാരത്തിന്റെ കൂടി സംഗമമാണ് ഇവിടെ നടന്നത്. മകന്‍ ഹിന്ദിക്കാരിയെയാണ് കല്യാണം കഴിച്ചത്. ഞങ്ങള്‍ കര്‍ണാടകക്കാരാണ്, കേരളത്തില്‍ സെറ്റില്‍ ചെയ്തതാണ്. വീട്ടില്‍ തുളുവാണ് സംസാരിക്കുന്നത്. മലയാളം നന്നായി അറിയാം, മകന്റെ ഭാര്യ ഹിന്ദിയാണ് സംസാരിക്കുന്നത്. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ്. എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ക്ഷണിച്ചവരെല്ലാം വിവാഹത്തിനെത്തി.
കുടുംബത്തിന്റെ കാര്യത്തിലും നിങ്ങളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും കൂടെ വേണം. മകന്‍ താലികെട്ടുന്ന സമയത്ത് ഇമോഷണലായിപ്പോയത് സന്തോഷം കൊണ്ടാണ്. അവന് മനസിന് ഇഷ്ടപ്പെട്ട, അവന്‍ തിരഞ്ഞെടുത്ത ആളെയാണ് വിവാഹം ചെയ്തത്. ഞങ്ങളുടെ കുടുംബത്തിലുള്ളവര്‍ക്കെല്ലാം ഏറ്റവും സന്തോഷം നിറഞ്ഞ കാര്യമാണ് ഈ വിവാഹം. ഇതുപോലെയൊരു കല്യാണം കൂടിയിട്ടില്ലെന്നായിരുന്നു വന്ന അതിഥികളെല്ലാം പറഞ്ഞത്.’ താരം പറഞ്ഞു.
ആകാശിനെ കൂടാതെ രണ്ട് പെൺകുട്ടികളും രാജേഷിനുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവെച്ച മകന്റെ വിവാഹ ചിത്രങ്ങൾക്ക് താഴെ നിരവധിപേരാണ് ആശംസകളും സ്നേഹവും അറിയിച്ചെത്തിയിരിക്കുന്നത്.
STORY HIGHLIGHT: actor rajesh hebbars son got married