കൽപകഞ്ചേരി: വളവന്നൂർ അൻസാർ കാമ്പസിൽ രണ്ടു ദിവസങ്ങളിലായി നടന്ന എ.പി. അസ്‌ലം ഹോളി ഖുർആൻ സമ്മേളനം സമാപിച്ചു. ഒന്നാം സമ്മാനമായ 10 ലക്ഷം രൂപക്ക് വയനാട് സ്വദേശി ടി.എ. അർഷദ് അർഹനായി. രണ്ടാം സമ്മാനമായ മൂന്നു ലക്ഷം രൂപ മലപ്പുറം സ്വദേശി എൻ.പി. മുഹമ്മദ് സുഹൈലിനും മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ കോഴിക്കോട് സ്വദേശി ഹയാൻ അബൂബക്കർ ബിൻ ഹാസിഫിനും ലഭിച്ചു.
മറ്റു മത്സരാർഥികൾക്കും കാഷ് പ്രൈസ് നൽകി. ആകെ 25 ലക്ഷം രൂപയുടെ കാഷ് പ്രൈസാണ് സമ്മാനമായി നൽകിയത്. അവാർഡ്ദാന സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മന്ത്രി വി. അബ്ദുറഹ്മാൻ മുഖ്യാതിഥിയായിരുന്നു.
content highlight : ap-aslam-holi-quran-award-to-a-native-of-wayanad