ഉഗ്രൻ ടേസ്റ്റിൽ കൊഞ്ച് തീയല്‍ ഉണ്ടാക്കിയാലോ?

ഈ കൊഞ്ച് തീയൽ ഉണ്ടെങ്കിൽ പിന്നെ ,ചോറ് എത്ര കഴിച്ചാലും മതിവരില്ല അത്രക്കും രുചിയാണ്. ഉഗ്രൻ സ്വാദിൽ ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • കൊഞ്ച് 200 ഗ്രാം
  • ചെറിയ ഉള്ളി 1/2 കപ്പ്
  • പച്ചമുളക് 3 എണ്ണം
  • മുരിങ്ങക്ക 1 വലുത്
  • തക്കാളി 1 വലുത് അരിഞ്ഞത്
  • കറിവേപ്പില 1 തണ്ട്
  • വെളിച്ചെണ്ണ 2 ടേബിള്‍സ്പൂണ്‍
  • ഉപ്പ് അവിശ്യത്തിന്
  • വെള്ളം 3 കപ്പ്
  • തേങ്ങ വറുക്കാന്‍
  • തേങ്ങ തിരുമിയത് 1ചെറിയ മുറി
  • ചുവന്നുള്ളി 5 എണ്ണം അരിഞ്ഞത്
  • ഉണക്കമുളക് 6 എണ്ണം
  • മല്ലി 1 ടീസ്പൂണ്‍
  • പെരുംജീരകം 1/2 ടീസ്പൂണ്‍
  • ഉലുവ ഒരു നുള്ള്
  • കറിവേപ്പില ഒരു തണ്ട്

തയാറാക്കുന്ന വിധം

ഒരു പാന്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച്, തേങ്ങ, ചുവന്നുള്ളി, ഉണക്കമുളക്, മല്ലി, പെരുംജീരകം, ഉലുവ, കറിവേപ്പില എന്നിവ ചേര്‍ത്ത് തേങ്ങ നന്നായി ചുവക്കുന്നത് വരെ വറുത്തെടുക്കുക. തണുത്തതിന് ശേഷം വെള്ളം ചേര്‍ക്കാതെ തേങ്ങ അരച്ചെടുത്ത് മാറ്റിവെക്കുക. ഒരു ചട്ടി വെച്ച് ചുവന്നുള്ളി, പച്ചമുളക്, മുരിങ്ങക്ക, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് കൊഞ്ച് ചേര്‍ത്ത് വെള്ളം വറ്റുന്നത് വരെ വഴറ്റി എടുക്കുക.

ശേഷം അരച്ച് വെച്ചിരിക്കുന്ന തേങ്ങ കൊഞ്ച് വഴറ്റിയതിലേക്ക് ചേര്‍ത്ത് കൊടുക്കുക. ഇതിലേക്ക് മൂന്ന് കപ്പ് വെള്ളംവും അവിശ്യത്തിന് ഉപ്പും, തക്കാളി അരിഞ്ഞതും ചേര്‍ത്ത് നന്നായി ഇളക്കി അടച്ച് വെച്ച് എണ്ണ തെളിയുന്നത് വരെ തിളപ്പിക്കുക. കൊഞ്ച് തീയല്‍ ഒന്ന് കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്യാം. അങ്ങനെ രുചികരമായ ആലപ്പുഴ സ്‌റ്റൈല്‍ കൊഞ്ച് തീയല്‍ റെഡി ആയി.