പുഷ്പ 2വിലെ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി ആര്യ ബഡായിയും സഹോദരി അഞ്ജനയും. പുഷ്പ 2 ലെ പീലിംഗ്… പാട്ടിനാണ് ഇരുവരും ട്രെൻഡി ഡാൻസ് കാഴ്ച്ചവെച്ച് ആരാധക മനം കവർന്നത്. ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഡാൻസ് വീഡിയോ പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു.
‘ഇതാ അവതരിപ്പിക്കുന്നു; ഡാൻസിങ് സിസ്റ്റേഴ്സ്’ എന്ന അടിക്കുറിപ്പോടുകൂടിയാണ് ആര്യ നൃത്തത്തിന്റെ വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് ഇരുവരുടെയും പെർഫോമൻസിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്.
View this post on Instagram
ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടത്തിലും താങ്ങായും തുണയായും നിന്നത് തന്റെ അനിയത്തി അഞ്ജനയാണെന്നും. അനിയത്തിയാണ് തന്റെ ഗൈഡും കാവൽ മാലാഖയുമെന്ന് ആര്യ മുൻപ് വ്യക്തമാക്കിരുന്നു.
STORY HIGHLIGHT: arya badayi dance with sister